ഗാ​ന്ധി​ജിയു​ടെ നാ​ട്ടി​ൽ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്: മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ
Friday, February 28, 2020 12:16 AM IST
തി​രു​വ​ന​ന്ത​പു​രം : ഗാ​ന്ധി​ജിയു​ടെ നാ​ട്ടി​ൽ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും, ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ​ക്കു​റി​ച്ചും, പൗ​ര​ന്മാ​രു​ടെ ചു​മ​ത​ല​ക​ളെ​ക്കു​റി​ച്ചും കൂ​ടു​ത​ൽ അ​റി​യാ​ൻ ശ്ര​മി​ക്കേ​ണ്ട കാ​ല​ത്താ​ണ് നാം ​ജീ​വി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.​ വി​ദ്യാ​ർ​ഥി​ക​ളി​ൽ ച​രി​ത്രാ​വ​ബോ​ധം സൃ​ഷ്ടി​ക്കു​വാ​നാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന മി​ഴി​യ​റി​വ് 2020 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ച​രി​ത്ര പൈ​തൃ​ക പ​ഠ​ന​യാ​ത്ര​യു​ടെ ഫ്ളാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​പ​രി​പാ​ടി​യി​ൽ മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ച​രി​ത്ര പ​ഠ​ന യാ​ത്ര​യി​ൽ ച​രി​ത്ര പ്ര​ധാ​ന്യ​മു​ള്ള നി​ര​വ​ധി സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തോ​ടൊ​പ്പം ത​ന്നെ ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ വി. ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ർ, കേ​ര​ള മ്യൂ​സി​യം ഡ​യ​റ​ക്ട​ർ സി.​ച​ന്ദ്ര​ൻ പി​ള്ള, പു​രാ​വ​സ്തു രേ​ഖാ വ​കു​പ്പ് ഡ​യ​റ​ക്ട​ർ റെ​ജി​കു​മാ​ർ എ​ന്നി​വ​രു​മാ​യി സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​വും യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ന​ഗ​ര​സ​ഭാ പ​രി​ധി​ക്കു​ള്ളി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​രി​ത്ര ക്വി​സി​ലെ വി​ജ​യി​ക​ളെ​യാ​ണ് പ​ഠ​ന​യാ​ത്ര​യി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത്. പ​ഠ​ന​യാ​ത്ര​യ്ക്കു ശേ​ഷം വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് യാ​ത്രാ​വി​വ​ര​ണം ശേ​ഖ​രി​ച്ച് പു​ര​സ്കാ​ര​വും ന​ൽ​കും. ആ​ദ്യ​മാ​യാ​ണ് ഒ​രു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം ഇ​ത്ത​ര​ത്തി​ലൊ​രു പ​ഠ​ന​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​ന യാ​ത്രാ​കി​റ്റ് വി​ത​ര​ണം ഡ​പ്യു​ട്ടി മേ​യ​ർ കെ. ​രാ​ഖി ര​വി​കു​മാ​ർ നി​ർ​വ​ഹി​ച്ചു.ന​ഗ​രാ​സൂ​ത്ര​ണ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പാ​ള​യം രാ​ജ​ൻ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​സു​ദ​ർ​ശ​ന​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി.​രാ​ജി​മോ​ൾ, വി.​ഗോ​പ​കു​മാ​ർ, വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​സാ​ബീ​വി, കേ​ര​ള മ്യൂ​സി​യം ഡ​യ​റ​ക്ട​ർ സി.​ച​ന്ദ്ര​ൻ പി​ള്ള, പു​രാ​വ​സ്തു രേ​ഖാ വ​കു​പ്പ് ഡ​യ​റ​ക്ട​ർ റെ​ജി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.