നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സ്കൂ​ളി​ന്‍റെ മ​തി​ൽ ത​ക​ർ​ത്തു
Friday, February 28, 2020 12:15 AM IST
നേ​മം : ദേ​ശീ​യ​പാ​ത​യി​ൽ നേ​മ​ത്ത് ക​ണ്ട​യ്ന​ർ ലോ​റി​യി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ നേ​മം യു​പി സ്കൂ​ൾ വ​ള​പ്പി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റി മ​തി​ൽ ത​ക​ർ​ത്തു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു അ​പ​ക​ടം.
പാ​റ​ശാ​ല സ്വ​ദേ​ശി ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബാ​ബു​വാ​ണ് കാ​റോ​ടി​ച്ചി​രു​ന്ന​ത്. ക​ണ്ട​യ്ന​ർ ലോ​റി​യും കാ​റും ക​ര​മ​ന ഭാ​ഗ​ത്തേ​യ്ക്കാ​ണ് പോ​വു​ക​യാ​യി​രു​ന്നു.
സ്കൂ​ൾ ബ​സി​ന് പു​റ​ത്തേ​യ്ക്ക് പോ​കു​ന്ന​തി​നാ​യി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ സ്കൂ​ളി​ന്‍റെ ഗേ​റ്റ് തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് നി​യ​ന്ത്ര​ണം വി​ട്ട് കാ​ർ സ്കൂ​ൾ​വ​ള​പ്പി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കാ​റോ​ടി​ച്ചി​രു​ന്ന ആ​ൾ ത​ന്നെ നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും ന​ഷ്ട​പ​രി​ഹാ​രം സ്കൂ​ളി​ന് ന​ൽ​കാ​മെ​ന്ന് സ്കൂ​ള​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.