ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി:​ ഭൂ​ര​ഹി​ത​രാ​യ​വ​രെ അ​വ​ഗ​ണി​ച്ചെ​ന്നു യു​ഡി​എ​ഫ്
Friday, February 28, 2020 12:15 AM IST
തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ച്ച പ​തി​നെ​ണ്ണാ​യി​ര​ത്തോ​ളം വ​രു​ന്ന ഭൂ​ര​ഹി​ത​രെ അ​വ​ഗ​ണി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി ജി​ല്ല​യി​ലെ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ. ര​ണ്ടു ല​ക്ഷം ഭ​വ​ന​ങ്ങ​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം നാ​ളെ പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്താ​നി​രി​ക്കെ​യാ​ണു കൗ​ണ്‍​സി​ല​ർ​മാ​രു​ടെ ആ​രോ​പ​ണം.
ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ഒ​രു ഭൂ​ര​ഹി​ത​നു പോ​ലും വീ​ടു​ന​ൽ​കാ​തെ ര​ണ്ടു ല​ക്ഷം വീ​ടു​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ന​ഗ​ര​ത്തി​ൽ ന​ട​ത്തു​ന്ന​തു ഭ​വ​ന ര​ഹി​ത​രോ​ടു​ള്ള വ​ഞ്ച​ന​യാ​ണെ​ന്നും കൗ​ണ്‍​സി​ല​ർ​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ത​ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടാ​ണ് ര​ണ്ട ു ല​ക്ഷം ഭ​വ​ന​ങ്ങ​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ന​ഗ​ര​ത്തി​ൽ ത​ന്നെ ന​ട​ത്തു​ന്ന​ത്.
ഈ ​പ്ര​ഖ്യാ​പ​ന പ്ര​ഹ​സ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ ആ​സ്ഥാ​ന​ത്തി​നു മു​ന്നി​ൽ നാ​ളെ രാ​വി​ലെ 10 മു​ത​ൽ ഭ​വ​നാ​പേ​ക്ഷ​ക​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സം​ഗ​മം ന​ട​ത്തും. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഡി.​അ​നി​ൽ​കു​മാ​ർ ,ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്, വി.​ആ​ർ. സി​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.