മൊ​ബൈ​ൽ ഉ​പ​യോ​ഗം കു​ടും​ബ ബ​ന്ധ​ങ്ങ​ളെ ത​ക​ർ​ക്കു​ന്നു: ടോ​മി​ൻ ത​ച്ച​ങ്ക​രി
Friday, February 28, 2020 12:15 AM IST
തി​രു​വ​ന​ന്ത​പു​രം: മൊ​ബൈ​ലി​ന്‍റെ അ​മി​ത ഉ​പ​യോ​ഗം കു​ടും​ബ ബ​ന്ധ​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന​താ​യി ക്രൈം ​ബ്രാ​ഞ്ച് മേ​ധാ​വി ടോ​മി​ൻ ത​ച്ച​ങ്ക​രി.
ലൂ​ർ​ദ് മാ​താ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​റ്റി​ച്ച​ൽ ലൂ​ർ​ദ് മാ​താ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ത്തിയ ലൂ​ർ​ദ് മാ​താ ദി​നാ​ച​ര​ണ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വീ​ട്ടി​ലെ ഓ​രോ ആ​ളും മൊ​ബൈ​ലു​മാ​യി ഓ​രോ മു​റി​യി​ൽ പോ​യി​രി​ക്കു​ന്ന​തോ​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ത​മ്മി​ൽ സം​സാ​രി​ക്കു​ന്ന​തു​പോ​ലും കു​റ​യു​ന്നു. പ​ല​രും കൂ​ടു​ത​ൽ സ​മ​യ​വും സോ​ഷ്യ​ൽ മീ​ഡി​യ​ക്കു മു​ന്നി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ത്തോ​ലി​ക്കാ​സ​ഭ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പ​റ​ഞ്ഞു. മൂ​ല്യ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കാ​നും അ​നേ​ക​ർ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും ജോ​ലി​യും ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. മൂ​ല്യ​ബോ​ധ​മു​ള്ള കു​ട്ടി​ക​ളെ സ​മൂ​ഹ​ത്തി​നാ​യി വ​ള​ർ​ത്തി​യെ​ടു​ക്ക​ണ​മെ​ന്നും ആ​ർ​ച്ച് ബി​ഷ​പ് പ​റ​ഞ്ഞു.
മാ​നേ​ജ​ർ റ​വ. ഡോ. ​ടോ​മി ജോ​സ​ഫ്, എ​ക്സി​കു​ട്ടീ​വ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​സോ​ണി മു​ണ്ടു​ന​ട​യ്ക്ക​ൽ, കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​വ​ർ​ഗീ​സ് എ​ട​ച്ചേ​ത്ര, ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ ഫാ. ​വ​ർ​ഗീ​സ് ന​ന്പി​മ​ഠം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.