അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, February 28, 2020 12:13 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ട​കം​പ​ള്ളി സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് മി​ക​ച്ച പ്രാ​ദേ​ശി​ക ലേ​ഖ​ക​നു​ള്ള ര​ജി​ലാ​ൽ സ്മാ​ര​ക മാ​ധ്യ​മ അ​വാ​ർ​ഡി​ന് എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ച്ചു. പ്രാ​ദേ​ശി​ക പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​പേ​ക്ഷി​ക്കാം. മി​ക​ച്ച വാ​ർ​ത്ത​ക​ൾ​ക്കാ​ണ് അ​വാ​ർ​ഡ്.
10001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ശി​ല്പ​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. 2019 ജ​നു​വ​രി ഒ​ന്നു മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടു​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.
വാ​ർ​ത്ത​യു​ടെ ഒ​റി​ജി​ന​ലും മൂ​ന്ന് ഫോ​ട്ടോ​ക്കോ​പ്പി​യും മാ​ർ​ച്ച് 10ന​കം സെ​ക്ര​ട്ട​റി, ക​ട​കം​പ​ള്ളി സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ആ​ന​യ​റ പി​ഓ, തി​രു​വ​ന​ന്ത​പു​രം 29 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. മാ​ർ​ച്ച് 18ന് ​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ശ്രീ​രം​ഗ​നും സെ​ക്ര​ട്ട​റി എം. ​ആ​ർ. രാ​ജേ​ഷ് കു​മാ​റും അ​റി​യി​ച്ചു.