ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍ റേ​ഷ​ന്‍ നേ​രി​ട്ടെ​ത്തും
Friday, February 28, 2020 12:13 AM IST
തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​ത്തി​ലെ ദു​ര്‍​ബ​ല വി​ഭാ​ഗ​ങ്ങ​ള്‍​ക്കും ഒ​റ്റ​പ്പെ​ട്ട വ​ന​മേ​ഖ​ല​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും നേ​രി​ട്ട് റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ന്‍​ക​ട പ​ദ്ധ​തി​ക്കു ജി​ല്ല​യി​ല്‍ തു​ട​ക്കം.കാ​ട്ടാ​ക്ക​ട മ​ണ്ണാം​കോ​ണ​ത്ത് ന​ട​ന്ന ച​ട​ങ്ങ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ​തു. ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല്‍ അ​ര്‍​ഹ​ത​പ്പെ​ട്ട എ​ല്ലാ കു​ടും​ബ​ങ്ങ​ള്‍​ക്കും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ എ​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.റേ​ഷ​ന്‍ കാ​ര്‍​ഡ് സം​ബ​ന്ധ​മാ​യ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടെ​ങ്കി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യാ​ല്‍ ഉ​ട​ന്‍ പ​രി​ഹ​രി​ക്കും.

സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ന്‍ ക​ട​യോ​ടൊ​പ്പം കോ​ട്ടൂ​ര്‍ പൊ​ടി​യ​ത്ത് റേ​ഷ​ന്‍​ക​ട ആ​ര​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ര്‍​ഹ​ത​യു​ള്ള എ​ല്ലാ​പേ​രും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ വാ​ങ്ങ​ണ​മെ​ന്നും കോ​ട്ടൂ​ര്‍ മ​ണ്ണാം​കോ​ണം റോ​ഡ് ന​വീ​ക​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.നി​ല​വി​ല്‍ 20 കി​ലോ​മീ​റ്റ​റോ​ളം യാ​ത്ര​ചെ​യ്താ​ണ് പ്ര​ദേ​ശ​ത്തു​ള്ള​വ​ര്‍ റേ​ഷ​ന്‍ വാ​ങ്ങി​യി​രു​ന്ന​ത്. സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ന്‍​ക​ട യാ​ഥാ​ര്‍​ഥ്യ​മാ​യ​തോ​ടെ റേ​ഷ​ന്‍ ഇ​നി നേ​രി​ട്ടെ​ത്തും.കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ കു​റ്റി​ച്ച​ല്‍പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​മ​ണി​ക​ണ്ഠ​ന്‍, വെ​ള്ള​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​എ​സ്. അ​ജി​ത​കു​മാ​രി, ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റിപി. ​വേ​ണു​ഗോ​പാ​ല്‍, സ​പ്ലൈ ഓ​ഫീ​സ​ര്‍ ജ​ല​ജ ജി.​എ​സ് റാ​ണിഎ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.