യ​ന്ത്ര​വ​ത്ക​ര​ണ​ത്തി​ലൂ​ടെ കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ സ​മ​ഗ്ര പു​രോ​ഗ​തി സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം : മ​ന്ത്രി വി.​എ​സ്. സു​നി​ല്‍ കു​മാ​ര്‍
Friday, February 28, 2020 12:13 AM IST
വെ​ഞ്ഞാ​റ​മൂ​ട് : യന്ത്ര​വ​ത്ക​ര​ണ​ത്തി​ലൂ​ടെ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ സ​മ​ഗ്ര പു​രോ​ഗ​തി​ക്കാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്ന് കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ല്‍ കു​മാ​ര്‍.വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ മ​രു​തും​മൂ​ട്ടി​ല്‍ സ്ഥാ​പി​ച്ച അ​ഗ്രോ സ​ര്‍​വീ​സ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൂ​ടാ​തെ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ ഉ​ത്പാ​ദ​നം വ​ര്‍​ദി​പ്പാ​നാ​യി നൂ​ത​ന​മാ​യ ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക്ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഡി.​കെ. മു​ര​ളി എം​എ​ല്‍​എ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി, വാ​മ​ന​പു​രം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​പി.​ച​ന്ദ്ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​എം.​റാ​സി, പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സീ​നാ ബീ​വി, വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ദേ​വ​ദാ​സ്, മാ​ണി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​ജാ​ത, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഷീ​ലാ​കു​മാ​രി, പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍, താ​ജു​ന്നി​സ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.