അ​മ്പൂ​രി വി​ല്ലേ​ജ് ഒാ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി
Friday, February 28, 2020 12:13 AM IST
വെ​ള്ള​റ​ട: കോ​ണ്‍​ഗ്ര​സ് അ​മ്പൂ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​മ്പൂ​രി വി​ല്ലേ​ജ് ഒാ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. അ​ഞ്ചു ച​ങ്ങ​ല പ്ര​ദേ​ശ​ത്ത് ഒ​രു കു​ടും​ബ​ത്തി​ന് പ​തി​ന​ഞ്ച് സെ​ന്‍റ് ഭൂ​മി​ക്ക് പ​ട്ട​യം ന​ല്‍​കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക. നി​കു​തി ഭീ​ക​ര​ത അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കൊ​ണ്ടാ​ണ് കോ​ണ്‍​ഗ്ര​സ് അ​മ്പൂ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ധ​ർ​ണ കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം എ.​കെ. ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മം​ഗ​ല​ശേ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​വെ​ള്ള​റ​ട ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​സ്. വി​ജ​യ​ച​ന്ദ്ര​ന്‍, വി. ​എം. ഹ​നീ​ഫ, ഒ.​ടി. ജോ​സ്, ജോ​സ് മാ​ത്യു, പ​ന്ത ഷാ​ജി, ബി​നു ത​ങ്ക​പ്പ​ന്‍, പി. ​രാ​ജു, അ​മ്പൂ​രി ജ​യ​ന്‍, വി. ​എ​സ്. നൈ​നാ​ന്‍, വ​ത്സ​ലാ രാ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​രു​വി​ക്ക​ര വി​ല്ലേ​ജ്
ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു

നെ​ടു​മ​ങ്ങാ​ട്: സാ​ധാ​ര​ണ​ക്കാ​രു​ടെ മേ​ൽ അ​ധി​ക ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന സ​ർ​ക്കാ​ർ ന​യം തി​രു​ത്ത​ണ​മെ​ന്ന് കെ .​എ​സ്. ശ​ബ​രീ​നാ​ഥ് എം​എ​ൽ​എ.
അ​രു​വി​ക്ക​ര വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ന്നി​ൽ കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . എ.​എ. ഹ​ക്കിം ,ജെ ​ശോ​ഭ​ന​ദാ​സ് ,ഇ​റ​യം​കോ​ട് രാ​ഘ​വ​ൻ നാ​യ​ർ ,എ​സ്. ആ​ർ. സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .