പാ​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ചാ​ൽ പോ​ഷ​കാ​ഹാ​ര കു​റ​വ് പ​രി​ഹ​രി​ക്കാ​നാ​കും: മ​ന്ത്രി കെ.​കെ. ശൈ​ല​ജ
Friday, February 28, 2020 12:13 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പാ​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ചാ​ൽ പോ​ഷ​കാ​ഹാ​ര കു​റ​വ് പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ.​
നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക്ഷീ​ര​സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച ന​ട​ന്ന വ​നി​താ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും പോ​ഷ​കാ​ഹാ​ര കു​റ​വു​ണ്ട്. പാ​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ചാ​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വീ​ടു​ക​ളി​ൽ ചെ​റി​യ അ​ള​വി​ൽ പാ​ൽ ഉ​പ​യോ​ഗി​ക്കും. ഇ​ത് പോ​ഷ​കാ​ഹാ​ര കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യി​ക്കും.
പോ​ഷ​കാ​ഹാ​രം കൂ​ടു​ത​ൽ ക​ഴി​ച്ച് ആ​രോ​ഗ്യ​ത്തോ​ടെ​യി​രു​ന്നാ​ൽ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൂ​ടും. എ​ങ്കി​ൽ ബാ​ക്ടീ​രി​യ​യും വൈ​റ​സും​കാ​ര​ണ​മു​ള്ള രോ​ഗ​ങ്ങ​ളെ ത​ട​യാ​നാ​കും.
കൃ​തൃ​മ കാ​ലി​ത്തീ​റ്റ​യി​ൽ ആ​ന്‍റി​ബ​യോ​ട്ടി​ക് ചേ​ർ​ക്കു​ന്നു​ണ്ട്. അ​ത്ത​രം കാ​ലി​ത്തീ​റ്റ ക​ഴി​ക്കു​ന്ന പ​ശു​വി​ന്‍റെ പാ​ല് കു​ടി​ച്ചാ​ലും ഇ​റ​ച്ചി ക​ഴി​ച്ചാ​ലും വേ​റെ രോ​ഗം വ​ന്നാ​ൽ ആ​ന്‍റി​ബ​യോ​ട്ടി​ക് ക​ഴി​ച്ചാ​ലും സു​ഖ​ക്കേ​ട് മാ​റാ​ത്ത അ​വ​സ്ഥ​വ​രും. രോ​ഗം വ​ന്ന് ആ​ന്‍റി​ബ​യോ​ട്ടി​ക് മ​രു​ന്നു ന​ൽ​കു​ന്ന​വേ​ള​യി​ൽ പ​ശു​വി​ന്‍റെ പാ​ൽ വി​ത​ര​ണം​ചെ​യ്യാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
ഡ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത​കേ​ര​ളം​മി​ഷ​ൻ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ.​ടി.​എ​ൻ.​സീ​മ ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു. രാ​ജ​ശ്രീ​വാ​ര്യ​ർ, നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡ​ബ്ലി​യു.​ആ​ർ. ഹീ​ബ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജ ബീ​ഗം, കെ​പ്കോ ചെ​യ​ർ​പേ​ഴ്സ​ണ്‍ ചി​ഞ്ചു​റാ​ണി, പാ​റ​ശാ​ല ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. സ​ലൂ​ജ,മി​ൽ​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ ഭ​ര​ണ​സ​മി​തി​യം​ഗം എ​സ. സു​ശീ​ല, ശാ​ലി​നി ഗോ​പി​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.