ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റു
Friday, February 28, 2020 12:13 AM IST
വെ​ഞ്ഞാ​റ​മൂ​ട്: റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക​നും, റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ചു വീ​ണ് ബൈ​ക്ക് യാ​ത്രി​ക​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.45ന് ​സം​സ്ഥാ​ന പാ​ത​യി​ൽ മ​ഞ്ചാ​ടി​മൂ​ട് തി​രു​നെ​ല്ലൂ​ർ​ക്കോ​ണം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തുവ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പി​ര​പ്പ​ൻ​കോ​ട് മ​ഞ്ചാ​ടി​മൂ​ട് സി​ന്ദൂ​രി​യി​ൽ ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ (79) ബൈ​ക്ക് യാ​ത്രി​ക​നാ​യ പ​റ​ണ്ടോ​ട് റാ​ഫി മ​ൻ​സി​ലി​ൽ റാ​ഫി (37) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ട​യി​യി​ൽ പോ​കു​ന്ന​തി​നാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ വെ​മ്പാ​യം ഭാ​ഗ​ത്തു​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന ബൈ​ക്ക് ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രെ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്കി​ൽ നി​ന്നും തെ​റി​ച്ചു വീ​ണാ​യി​രു​ന്നു റാ​ഫി​യ​ക്ക് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.