പൊ​തു​വി​ത​ര​ണ മേ​ഖ​ല സു​താ​ര്യ​വ​ത്ക​രി​ക്കും: മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍
Thursday, February 27, 2020 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​ത​ര​ണ മേ​ഖ​ല​യെ സു​താ​ര്യ​വ​ത്ക​രി​ച്ച് ജ​ന​ങ്ങ​ള്‍​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും വി​പ​ണ​ന മേ​ഖ​ല​യി​ലേ​ക്ക് സ​പ്ലൈ​കോ ക​ട​ന്നു ചെ​ല്ല​ണ​മെ​ന്ന് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍.
ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം ഉ​ത്പ​ന്ന​ങ്ങ​ള്‍ യ​ഥേ​ഷ​ടം തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന നി​ല​യി​ലാ​ണ് സ​പ്ലൈ​ക്കോ​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ച്ച് കു​റ​ഞ്ഞ വി​ല​യി​ല്‍ കൂ​ടു​ത​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. മാ​വേ​ലി സ്റ്റോ​റു​ക​ളെ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളാ​ക്കാ​നും സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളാ​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ കൈ​ക്കൊ​ള്ളു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ചെ​റു​കി​ട വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള കു​ത്ത​ക ക​മ്പ​നി​ക​ളു​ടെ ക​ട​ന്നു​വ​ര​വ് നാ​ടി​ന് വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​തി​നെ ചെ​റു​ത്തു നി​ല്‍​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍ പൊ​തു​വി​ത​ര​ണ മേ​ഖ​ല കൂ​ടു​ത​ല്‍ സു​താ​ര്യ​വ​ല്‍​ക്ക​രി​ക്കു​ക​യും നൂ​ത​ന സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി വി​പു​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. മാ​റ​ന​ല്ലൂ​ര്‍ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന മാ​വേ​ലി സ്റ്റോ​റി​ന്‍റെ പ​രി​മി​തി​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​പ്ലൈ​കോ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പൊ​തു​വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക​യും അ​തി​ലൂ​ടെ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യു​മാ​ണ് സ​ര്‍​ക്കാ​രി​ന്റെ ല​ക്ഷ്യം. അ​തി​നാ​യി ക​മ്പോ​ള​ങ്ങ​ളി​ല്‍ നേ​രി​ട്ട് ഇ​ട​പെ​ട്ടു​കൊ​ണ്ട് ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍​ക്കു പു​റ​മേ സ്ഥ​ല സൗ​ക​ര്യ​ങ്ങ​ളു​ള്ള വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 45 ശ​ത​മാ​നം ഇ​ള​വി​ല്‍ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
മാ​റ​ന​ല്ലൂ​ര്‍ ജം​ഗ്ഷ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ ഐ.​ബി. സ​തീ​ഷ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​റ​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ര​മ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗം​ങ്ങ​ള്‍, സ​പ്ലൈ​കോ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ആ​ര്‍.​റാം മോ​ഹ​ന്‍ വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.