പ്ര​തി​ഷേ​ധ​ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു
Thursday, February 27, 2020 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ജി​എ​സ്ടി വ​കു​പ്പി​ൽ 234 ത​സ്തി​ക​ക​ൾ പു​ന​ർ വി​ന്യാ​സ​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞ് നി​ർ​ത്ത​ലാ​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ട് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ​പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു. ചെ​ക്ക് പോ​സ​ക്ക​റ്റു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധി​കം വ​ന്ന എ​ല്ലാ ജീ​വ​ന​ക്കാ​രേ​യും ഇ​ന്‍റ​ലി​ജ​ൻ​സ് സ്ക്വാ​ഡു​ക​ളി​ൽ പു​ന​ർ​വി​ന്യ​സി​ച്ച് സ​ർ​ക്കാ​രി​ന്‍റെ നി​കു​തി പി​രി​വ് കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് പ്ര​തി​ഷേ​ധ ജ്വാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ച​വ​റ ജ​യ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. മാ​ത്യു, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എം. ജാ​ഫ​ർ​ഖാ​ൻ, എം.​എ​സ്. ഗ​ണേ​ശ​ൻ, ഇ.​എ​ൽ. സ​ന​ൽ​രാ​ജ്, ടി.​ഒ. ശ്രീ​കു​മാ​ർ, ജെ. ​സു​നി​ൽ ജോ​സ്, ജെ. ​എ​ഡി​സ​ണ്‍, സ​തീ​ഷ് ജോ​ർ​ജ്, മ​സൂ​ദ്, വി​പി​ൻ ച​ന്ദ്ര​ൻ, എം. ​മ​സൂ​ദ്, എ​സ്. സ​തീ​ഷ്കു​മാ​ർ, ആ​ര്യ​നാ​ട് ധ​നേ​ഷ്, കെ. ​ദി​നേ​ശ്, എ​സ്. എ​സ്. സ​ജി, എ​ൻ. ജോ​യി, മു​ഹ​മ്മ​ദ് ബ​ഷീ​ർ, ര​ഞ്ജി​ത് ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​ഠ​നോ​ത്സ​വം
നാ​ളെ

നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ജെ​ബി​എ​സ്‌​സി​ലെ പ​ഠ​നോ​ത്സ​വം നാ​ളെ ന​ട​ത്തും. പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ള്‍ നേ​ടി​യ ക​ഴി​വു​ക​ള്‍ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ര്‍ പി.​വി പ്രേം​ജി​ത്ത് അ​റി​യി​ച്ചു. രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ക്കു​ം.
്ന പ​ഠ​നോ​ത്സ​വ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​തും പ​രി​പാ​ടി​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തു​മെ​ല്ലാം കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ചേ​ര്‍​ന്നാ​യി​രി​ക്കു​മെ​ന്ന് പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​തീ​ഷ്, സ്കൂ​ള്‍ ലീ​ഡ​ര്‍ ദേ​വാം​ഗ​ന എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.