അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് മാ​തൃ​ക: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
Thursday, February 27, 2020 12:11 AM IST
നെ​ടു​മ​ങ്ങാ​ട്: ജ​ന​ക്ഷേ​മ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​കാ​ര്യ​ത്തി​ൽ അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് മാ​തൃ​ക​യാ​ണെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.‌
അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച പ​ക​ൽ വീ​ടും ,ത്രീ ​ജി അ​ങ്ക​ണ​വാ​ടി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .കെ .​എ​സ്. ശ​ബ​രി​നാ​ഥ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വാ​ർ​ഡ് സേ​വാ​സ​മി​തി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ​പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു നി​ർ​വ​ഹി​ച്ചു .ബ്ലോ​ക്ക് പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് ബി. ​ബി​ജു ,പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ. ​മി​നി,ക​ര​കൗ​ശ​ല​വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ. ​എ​സ്. സു​നി​ൽ​കു​മാ​ർ ,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മാ​യാ​ദേ​വി തു​ട​ങ്ങി​യ​വ​ർപ്ര​സം​ഗി​ച്ചു. ബാ​ല​സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്താ​യും വ​യോ​ജ​ന സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്താ​യും ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത് .