വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഡോ. ​ക​രീ​മിന്‍റെ സേവനം മഹത്വരം: മന്ത്രി ജി.സുധാകരൻ
Thursday, February 27, 2020 12:11 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​ലും അ​തി​നു പു​തി​യ​ദി​ശാ ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ലും മു​ൻ പ്രോ-​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എ​ൻ.​എ. ക​രീം അ​നു​ഷ്ഠി​ച്ച സേ​വ​ന​ങ്ങ​ൾ മ​ഹ​ത്താ​യ​താ​ണെ​ന്നു മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ.
ഡേ. ​എ​ൻ.​എ. ക​രീ​മി​ന്‍റെ നാ​ലാ​മ​തു ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം പ്ര​സ് ക്ല​ബി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മി​ക​ച്ച പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​ള്ള ഡേ. ​എ​ൻ.​എ. ക​രീം സ്മാ​ര​ക പു​ര​സ്കാ​രം സി​റാ​ജ് യൂ​ണി​റ്റ് ചീ​ഫ് അ​ന്ത​രി​ച്ച കെ.​എം. ബ​ഷീ​റി​നു വേ​ണ്ടി സ​ഹോ​ദ​ര​ൻ അ​ബ്ദു​ൽ റ​ഹ്മാ​നും ഡ​യ​റ​ക്ട​ർ സൈ​ഫു​ദീ​ൻ ഹാ​ജി​യും ചേ​ർ​ന്നു മ​ന്ത്രി​യി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി. മി​ക​ച്ച കൃ​തി​യ്ക്കു​ള്ള അ​വാ​ർ​ഡ് സി. ​റ​ഹി​മി​നും സ​മ്മാ​നി​ച്ചു. ഇ​രു​പ​ത്തി അ​യ്യാ​യി​രം രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു അ​വാ​ർ​ഡ്.എം.​എ​സ്. ഫൈ​സ​ൽ​ഖാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​കാ​യം​കു​ളം യൂ​നു​സ്, എ. ​സു​ഹൈ​ർ, പ്ര​ഫ. ജി.​എ​ൻ. പ​ണി​ക്ക​ർ, ഡോ. ​കോ​ശി എം. ​ജോ​ർ​ജ്, പ്ര​ഫ. ജെ. ​ച​ന്ദ്ര, മീ​നാ ക​രിം, ഹ​രി​പ്പാ​ട് അ​ബ്ദു​ൽ ല​ത്തീ​ഫ്, പ്ര​ഫ. സ​ക്ക​റി ത​ങ്ങ​ൾ എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു. ഡോ. ​എം. അ​ബ്ദു​ൽ റ​ഹ്മാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ കു​റി​ച്ച് ഡോ. ​എ​ൻ.​എ. ക​രിം സ്മാ​ര​ക പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.