പി.​എ​ൻ. പ​ണി​ക്ക​ർ ജ​ന്മ​ദി​നാഘോഷം
Thursday, February 27, 2020 12:08 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​ർ​ച്ച് ഒ​ന്നി​നു കേ​ര​ള ഗ്ര​ന്ഥ​ശാ​ലാ സം​ഘ​ത്തി​ന്‍റെ പി​താ​വും സ​ന്പൂ​ർ​ണ സാ​ക്ഷ​ര​ത​യു​ടെ ശി​ല്പി​യു​മാ​യ പി.​എ​ൻ. പ​ണി​ക്ക​രു​ടെ 111-ാം ജ​ന്മ​ദി​നം സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ദി​ന​മാ​യി ആ​ഘോ​ഷി​ക്കും. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മാ​ർ​ച്ച് ഒ​ന്നി​നു രാ​വി​ലെ 10.30ന് ​ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ ഹോ​ട്ട​ൽ ചൈ​ത്രം കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ നി​ർ​വ​ഹി​ക്കും.​ഉ​ദ്ഘാ​ട​ന യോ​ഗ​ത്തോ​ടൊ​പ്പം ഗാ​ന്ധി​ജി​യു​ടെ 150-ാം ജ​ന്മ​വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ൾ​ക്കു മു​ൻ​തൂ​ക്കം ന​ൽ​കി സം​ഘ​ടി​പ്പി​ക്കു​ന്ന സ്ത്രീ​ശാ​ക്തീ​ക​ര​ണം-​സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി സ്ത്രീ​ക​ൾ​ക്കും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നൈ​താ​ലിം പാ​ഠ്യ​പ​ദ്ധ​തി പ്ര​കാ​രം തൊ​ഴി​ൽ പ​രി​ശീ​ല​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്നു.​പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ എം.​എ. ബേ​ബി പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.​ഒ. രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ, പ്ര​ഫ. പി.​ജെ. കു​ര്യ​ൻ, എം. ​വി​ജ​യ​കു​മാ​ർ, പാ​ലോ​ട് ര​വി, ചെ​റി​യാ​ൻ ഫി​ലി​പ്പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.​ഡോ. സി. ​ജോ​ണ്‍ പ​ണി​ക്ക​ർ, പി.​ജി.​കെ. നാ​യ​ർ, ഡോ. ​ക​മ​ലാ​സ​ന​ൻ​പി​ള്ള, എം.​സം​ഗീ​ത്കു​മാ​ർ എ​ന്നി​വ​രെ പി.​എ​ൻ. പ​ണി​ക്ക​ർ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കും.