അ​ടു​ത്ത വ​ർ​ഷം പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത നേ​ടും: മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ
Thursday, February 27, 2020 12:08 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ കേ​ര​ളം പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​മെ​ന്ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ. സം​സ്ഥാ​ന ക്ഷീ​ര​വി​ക​സ​ന സം​ഗ​മ​ത്തി​ന്‍റെ​യും ആ​ന​ന്ദ് മാ​തൃ​ക സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ന്‍റെ നാ​ല്പ​താം വാ​ർ​ഷി​ക​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ക​ന​ക​ക്കു​ന്നി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും വി​ല ന​ൽ​കി പാ​ൽ സം​ഭ​രി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. ക്ഷീ​ര രം​ഗ​ത്ത്് സ​ഹ​ക​ര​ണ മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തി മു​ന്നോ​ട്ട് പോ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പാ​ലി​ൽ നി​ന്ന് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ത​യ്യാ​റാ​ക്കു​ക​യും വി​ൽ​പ​ന വ്യാ​പ​ക​മാ​ക്കു​ക​യും വേ​ണ​മെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ക്ഷീ​ര​വി​ക​സ​ന മ​ന്ത്രി കെ.​രാ​ജു പ​റ​ഞ്ഞു.
സേ​വ​ന മേ​ഖ​ല​യി​ലെ​ന്ന​പോ​ലെ ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ലും കേ​ര​ളം മു​ന്നേ​റ്റം ന​ടു​ത്തു​ക​യാ​ണെ​ന്ന് മ​ന്ത്രി ജെ, ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. കി​ടാ​രി പാ​ർ​ക്ക് ധ​ന​സ​ഹാ​യ വി​ത​ര​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക്ഷീ​ര ഉ​ത്പാ​ദ​ന​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്ന് മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു. ക്ഷീ​ര​ക​ർ​ഷ​ക സം​ഗ​മം സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​നം അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. ലൈ​വ് സ്റ്റോ​ക്ക് ഷോ​യു​ടെ ഉ​ദ്ഘാ​ട​നം പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ക​ർ​ഷ​ക​രു​ടെ സാ​മൂ​ഹി​ക സാ​ന്പ​ത്തി​ക ഉ​ന്ന​തി​ക്കാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച ആ​ളാ​യി​രു​ന്നു ഡോ. ​വ​ർ​ഗീ​സ് കു​ര്യ​നെ​ന്ന് മ​ക​ൾ നി​ർ​മ​ല കു​ര്യ​ൻ അ​നു​സ്മ​രി​ച്ചു. ച​ട​ങ്ങി​ൽ നി​ർ​മ​ല കു​ര്യ​നെ ആ​ദ​രി​ച്ചു. ക്ഷീ​ര​മേ​ഖ​ല​യി​ലെ വി​വി​ധ അ​വാ​ർ​ഡു​ക​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.
മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ, എം​എ​ൽ​എ​മാ​രാ​യ വി.​കെ. പ്ര​ശാ​ന്ത്, സി.​കെ.​ഹ​രീ​ന്ദ്ര​ൻ, ക്ഷീ​ര ക​ർ​ഷ​ക ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ൻ. രാ​ജ​ൻ, മി​ൽ​മ ചെ​യ​ർ​മാ​ൻ പി.​എ. ബാ​ല​ൻ മാ​സ്റ്റ​ർ ,ക്ഷീ​ര വി​ക​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ​സ്.​ശ്രീ​കു​മാ​ർ വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ, ക്ഷീ​ര​സം​ഘം പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.