വീ​ട് തീ​യി​ട്ട് ന​ശി​പ്പി​ച്ച​താ​യി പ​രാ​തി
Thursday, February 27, 2020 12:08 AM IST
വെ​ഞ്ഞാ​റ​മൂ​ട് : രാ​ത്രി​യു​ടെ മ​റ​വി​ൽ വീ​ട് തീ​യി​ട്ടു ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. കി​ളി​മാ​നൂ​ർ കാ​നാ​റ​യി​ൽ പ്ര​വീ​ൺ, ശ​ര​ണ്യ ദ​മ്പ​തി​ക​ളു​ടെ കാ​നാ​റ ച​രു​വി​ള പു​ത്ത​ൻ വീ​ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ തീ​യി​ട്ടു ന​ശി​പ്പി​ച്ച​ത് .ഇ​വി​ടെ പു​തി​യ റോ​ഡ് നി​ർ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ വാ​സി​ക​ൾ ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ന്നു​ണ്ട്.

ത​ർ​ക്ക​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ക​ഴി​ഞ്ഞ 18 ന് ​രാ​ത്രി​യി​ൽ ഇ​വി​ടെ അ​ടി​പി​ടി​യും വീ​ടു​ക​യ​റി അ​ക്ര​മ​ണ​വും ന​ട​ന്നി​രു​ന്നു. അ​ക്ര​മ​ത്തി​ൽ കാ​നാ​റ മ​ഠ​ത്തി​ൽ കു​ന്ന് വീ​ട്ടി​ൽ ശാ​ന്ത (50)ക്ക് ​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ കി​ളി​മാ​നൂ​ർ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​വീ​ണി​ന്‍റെ വീ​ടാ​ണ് തീ​യി​ട്ടു ന​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത് .പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു .