ബൈക്കി​ടി​ച്ച് വഴിയാത്രക്കാര​ൻ മ​രി​ച്ചു
Wednesday, February 26, 2020 12:41 AM IST
കാ​ട്ടാ​ക്ക​ട : അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന ബു​ള്ള​റ്റ് ഇ​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. വി​ള​പ്പി​ൽ​ശാ​ല കാ​രോ​ട് ത​മ്പു​രാ​ൻ ന​ഗ​ർ ശ​ര​ത് ഭ​വ​നി​ൽ എം.​പ്ര​ഭാ​ക​ര​ൻ നാ​യ​ർ (68) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30ന് ​പ്ര​ഭാ​ക​ര​ൻ നാ​യ​ർ വീ​ട്ടി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് ക​യ​റു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

വീ​ടി​നു സ​മീ​പ​ത്തെ ത​മ്പു​രാ​ൻ ന​ഗ​ർ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്ന് വി​ള​പ്പി​ൽ​ശാ​ല​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സ് നി​ർ​ത്തി ആ​ളി​റ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ഇ​തേ ദി​ശ​യി​ൽ അ​മി​ത വേ​ഗ​ത്തി​ൽ ബു​ള്ള​റ്റ് ഓ​ടി​ച്ചു വ​രി​ക​യാ​യി​രു​ന്ന കു​ണ്ടാ​മൂ​ഴി കൊ​ല്ലം​വി​ളാ​കം സ്വ​ദേ​ശി ക​ണ്ണ​ൻ റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പ്ര​ഭാ​ക​ര​ൻ നാ​യ​രെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. ഇ​തോ​ടെ നി​യ​ന്ത്ര​ണം​തെ​റ്റി​യ ബു​ള്ള​റ്റ് ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങു​ക​യാ​യി​രു​ന്ന പ്ര​ഭാ​ക​ര​ൻ നാ​യ​രു​ടെ ജ്യേ​ഷ്ഠ​ൻ മു​ര​ളീ​ധ​ര​ൻ നാ​യ​രെ​യും ഇ​ടി​ച്ചു വീ​ഴ്ത്തി. ശേ​ഷം ബു​ള്ള​റ്റ് റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ പ്ര​ഭാ​ക​ര​ൻ നാ​യ​രെ ഉ​ട​ൻ ത​ന്നെ 108 ആം​ബു​ല​ൻ​സി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​യെ​ങ്കി​ലും യാ​ത്രാ​മ​ധ്യേ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മു​ര​ളീ​ധ​ര​ൻ നാ​യ​ർ​ക്കും ബു​ള്ള​റ്റ് ഓ​ടി​ച്ചി​രു​ന്ന ക​ണ്ണ​നും നേ​രി​യ പ​രി​ക്കു​ക​ളു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദേ​ഹം പോ​സ്റ്റു​മാ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്‌​ക​രി​ക്കും. അം​ബി​കാ​ദേ​വി​യാ​ണ് പ്ര​ഭാ​ക​ര​ൻ നാ​യ​രു​ടെ ഭാ​ര്യ. മ​ക്ക​ൾ: ശ​ര​ത്ച​ന്ദ്ര​ൻ, സ​രി​ത. മ​രു​മ​ക്ക​ൾ: ആ​ര്യ​വി​ജ​യ​ൻ, മ​ഹേ​ഷ്.