ഏ​ഴ് ല​ക്ഷം ലി​റ്റ​ർ പാ​ൽ​കൂ​ടി ഉ​ത്പാ​ദി​പ്പി​ച്ചാ​ൽ സം​സ്ഥാ​നം പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​മാ​കും: മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ
Wednesday, February 26, 2020 12:40 AM IST
തി​രു​വ​ന​ന്ത​പു​രം: ക്ഷീ​ര ക​ർ​ഷ​ക​ർ ക്ഷീ​ര മേ​ഖ​ല​യി​ലെ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ സ്വാ​യ​ത്ത​മാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ.​ക​ന​ക​ക്കു​ന്ന് കൊ​ട്ടാ​ര​ത്തി​ൽ ആ​രം​ഭി​ച്ച സം​സ്ഥാ​ന ക്ഷീ​ര​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​പാ​ൽ ശേ​ഖ​ര​ണം, സം​സ്ക​ര​ണം തു​ട​ങ്ങി ക്ഷീ​ര മേ​ഖ​ല​യി​ൽ അ​ന​വ​ധി സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ണ്ട്. ഉ​ത്പാ​ദ​ന​ത്തെ സ​ഹാ​യി​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ക്ഷീ​ര ക​ർ​ഷ​ക​ർ സ്വാ​യ​ത്ത​മാ​ക്ക​ണം. സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ക​ർ​ഷ​ക​ർ​ക്ക് നേ​രി​ൽ​ക​ണ്ട് മ​ന​സി​ലാ​ക്കാ​നാ​ണ് ക്ഷീ​ര​സം​ഗ​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.​സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ലെ പാ​ൽ​സം​ഘ​ങ്ങ​ൾ പാ​ൽ അ​ധി​ഷ്ഠി​ത വ്യ​വ​സാ​യ​ത്തി​ലേ​ക്കു ക​ട​ക്ക​ണം. പാ​ൽ അ​ധി​ഷ്ഠി​ത വ്യ​വ​സാ​യ​ങ്ങ​ൾ ആ​രം​ഭി​ക്കാ​നു​ള്ള അ​വ​സ​രം സം​സ്ഥാ​ന​ത്തു​ണ്ട്. ഏ​ഴ് ല​ക്ഷം ലി​റ്റ​ർ പാ​ൽ​കൂ​ടി ഉ​ത്പാ​ദി​പ്പി​ച്ചാ​ൽ സം​സ്ഥാ​നം പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ആ​ർ​സി​ഇ​പി ക​രാ​ർ ഒ​പ്പി​ട്ടാ​ൽ കു​റ​ഞ്ഞ വി​ല​യ്ക്ക് വി​ദേ​ശ പാ​ൽ വ​രു​ന്ന​ത് സം​സ്ഥാ​ന​ത്തെ ക്ഷീ​ര​മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന​തി​നാ​ൽ ക്ഷീ​ര​സം​ഗ​മ​ത്തി​ൽ ഇ​തി​നെ​തി​രാ​യ വി​ഷ​യം ശ​ക്ത​മാ​യി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ര​ണ​മെ​ന്ന് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി കെ. ​രാ​ജു പ​റ​ഞ്ഞു.ദീ​പി​ക കാ​സ​ർ​ഗോ​ഡ് ബ്യൂ​റോ​യി​ലെ റി​പ്പോ​ർ​ട്ട​ർ ശ്രീ​ജി​ത് കൃ​ഷ്ണ​ന് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ 2019-ലെ ​മി​ക​ച്ച ഫീ​ച്ച​റി​നു​ള്ള 25000 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ച​ട​ങ്ങി​ൽ​വ​ച്ച് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ഡോ.​എം.​കെ. മു​നീ​ർ സ​മ്മാ​നി​ച്ചു.
വ​യ​നാ​ടി​ന്‍റെ ക്ഷീ​ര​മേ​ഖ​ല​യി​ൽ അ​തി​ജീ​വ​ന​ത്തി​ന്‍റെ പു​തി​യ പ്ര​തീ​ക്ഷ​ക​ൾ പ​ക​ർ​ന്നു ന​ൽ​കി​യ ഡൊ​ണേ​റ്റ് എ കൗ ച​ല​ഞ്ചി​നെ​ക്കു​റി​ച്ചു​ള്ള​താ​യി​രു​ന്നു ഫീ​ച്ച​ർ.വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ പ​താ​ക ഉ​യ​ർ​ത്തി.
ഡ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ, ക​ല്ല​ട ര​മേ​ശ്, എ​ൻ. ഭാ​സു​രാം​ഗ​ൻ, എ​സ്. അ​യ്യ​പ്പ​ൻ​നാ​യ​ർ, ഷീ​ജ പ്ര​ദീ​പ്, മു​ണ്ട​പ്പ​ള്ളി തോ​മ​സ്, പി. ​പ്ര​ശാ​ന്ത്, വ​ർ​ഗീ​സ് നാ​ടാ​ർ, ജോ​സ് ഫ്രാ​ങ്ക്ളി​, ജെ.​എ​സ്. ജ​യ​സു​ധീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .