തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ സ്മാ​ർ​ട്ടാ​കു​ന്നു
Wednesday, February 26, 2020 12:39 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച പ​ഞ്ചിം​ഗ് മെ​ഷീ​ന്‍റെ ട്ര​യ​ൽ ഇ​ന്ന് ന​ട​ത്തും.
ഇ​തി​നാ​യി ന​ഗ​ര​സ​ഭ​യി​ലെ 440 ജീ​വ​ന​ക്കാ​രി​ൽ 437 ജീ​വ​ന​ക്കാ​രു​ടെ​യും ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു ക​ഴി​ഞ്ഞു. 10 പ​ഞ്ചിം​ഗ് മെ​ഷീ​നു​ക​ളാ​ണ് ന​ഗ​ര​സ​ഭ​യു​ടെ മെ​യി​ൻ ഓ​ഫീ​സി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. മെ​യി​ൻ ഓ​ഫീ​സി​ൽ സ്ഥാ​പി​ച്ച 140 കാ​മ​റ​ക​ളും ഇ​ന്ന​ലെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി.
ന​ഗ​ര​സ​ഭ​യു​ടെ സോ​ണ​ൽ സ​ർ​ക്കി​ൾ ഓ​ഫീ​സു​ക​ളി​ൽ കൂ​ടി സ്ഥാ​പി​ക്കു​ന്ന 26 പ​ഞ്ചിം​ഗ് മെ​ഷീ​നു​ക​ളും 52 കാ​മ​റ​ക​ളും മാ​ർ​ച്ച് നാ​ലി​ന​കം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​മെ​ന്ന് മേ​യ​ർ അ​റി​യി​ച്ചു. കെ​ൽ​ട്രാ​ണി​നാ​ണ് കാ​മ​റ​ക​ളും പ​ഞ്ചിം​ഗ് മെ​ഷീ​നു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല.