വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് ന​ൽ​കു​വാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം : കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം
Wednesday, February 26, 2020 12:39 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്കു ന​ൽ​കു​വാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
നി​ർ​ത്ത​ലാ​ക്കി​യ കാ​ർ​ഷി​ക വാ​യ്പ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ബ​ജ​റ്റി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള തു​ക അ​നു​വ​ദി​ക്കാ​തെ ത​ല​സ്ഥാ​ന ജി​ല്ല​യെ അ​വ​ഗ​ണി​ച്ച​തി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൊ​ട്ടാ​ര​ക്ക​ര പൊ​ന്ന​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ന്നി​വി​ള ശ​ശി​ധ​ര​ൻ, നെ​യ്യാ​റ്റി​ൻ​ക​ര ധ​ർ​മ​രാ​ജ​ൻ, വ​ലി​യ​വി​ള റ​ഹീം, ടി.​പി. സു​രേ​ഷ്, വ​ട്ടി​യൂ​ർ​ക്കാ​വ് മോ​ഹ​ന​ൻ നാ​യ​ർ, കാ​രേ​റ്റ് ദി​ലീ​പ് കു​മാ​ർ, അ​ബ്ദു​ൽ സ​ത്താ​ർ, പ​ത്മ​കു​മാ​ർ, ഹേ​മ​ച​ന്ദ്ര​ൻ നാ​യ​ർ, പാ​ലി​യോ​ട് സ​ദാ​ന​ന്ദ​ൻ, സെ​യ്ഫു​ദീ​ൻ മൗ​ല​വി, സി​റി​ലിം​ഗ്സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.