വ​ള്ള​ത്തി​ൽ ബോ​ട്ട് ഇ​ടി​ച്ചു : മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വ​ല​യി​ൽ കു​ടു​ങ്ങി മ​രി​ച്ചു
Wednesday, February 26, 2020 12:36 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ വ​ള്ള​ത്തി​ൽ ബോ​ട്ട് ഇ​ടി​ച്ചു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വ​ല​യി​ൽ കു​ടു​ങ്ങി മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ർ നീ​ന്തി ര​ക്ഷ​പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം ചെ​റി​യ​തു​റ പു​തു​വ​ൽ​പു​ര​യി​ടം വീ​ട്ടി​ൽ നി​ക്കോ​ള​സ് (44) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ ശം​ഖും​മു​ഖ​ത്തി​നും വ​ലി​യ​തു​റ​ക്കും ഇ​ട​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പെ​ട്ടി​രു​ന്ന ഇ​വ​രു​ടെ വ​ള്ള​ത്തി​ലേ​ക്ക് ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നും കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഫി​ഷിം​ഗ് ബോ​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബോ​ട്ടി​ന്‍റെ ഒ​രു​വ​ശം ത​ക​ർ​ന്ന് വ​ള്ളം മ​റി​ഞ്ഞു. വ​ള്ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന നി​ക്കോ​ള​സി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ചെ​റി​യ​തു​റ സ്വ​ദേ​ശി​ക​ളാ​യ ഫ്രാ​ൻ​സി​സ്, ഏ​ന്ത​പ്പ​ൻ, ബാ​ബു ഉ​ൾ​പ്പെ​ടെ നാ​ലു പേ​രും ക​ട​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. മ​ണി​ക്കു​റു​ക​ൾ​ക്ക് ശേ​ഷം ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് എ​ത്തി​യ മ​റ്റൊ​രു​വ​ള്ളം മൂ​ന്ന് പേ​രെ​യും ര​ക്ഷി​ച്ച് ക​ര​ക്ക് എ​ത്തി​ച്ചു. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ട​ലി​ൽ വീ​ണ നി​ക്കോ​ളാ​സി​നെ വ​ല​യി​ൽ കു​ടു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ക​ര​ക്ക് എ​ത്തി​ച്ചു തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു. തു​ട​ർ​ന്ന് സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ:​ഫെ​ൽ​സി,മ​ക്ക​ൾ:​ആ​ൻ​സി,പ്രേ​മ