കെ​യ​ർ ഗി​വ​ർ ട്രെ​യി​നിം​ഗ് ക്ലാസ് ആ​രം​ഭി​ച്ചു
Wednesday, February 26, 2020 12:36 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: സം​സ്ഥാ​ന​ത്തെ മാ​ന​സി​ക സാ​മൂ​ഹ്യ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ളു​ടെ ശാ​ക്തീ​ക​ര​ണം ല​ക്ഷ്യം വ​യ്ക്കു​ന്ന കെ​യ​ർ ഗി​വ​ർ ട്രെ​യി​നിം​ഗ് ശ്രീ​കാ​ര്യം ല​യോ​ള കൗ​ൺ​സ​ലി​ൽ ആ​രം​ഭി​ച്ചു. സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഷീ​ബ ജോ​ർ​ജ്, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​നി​ൽ പ്ര​ഭാ​ക​ര​ൻ, മാ​ന​സി​കാ​രോ​ഗ്യ അ​ഥോ​റി​റ്റി സി​ഇ​ഒ ഡോ. ​കെ.​പി. ജ​യ​പ്ര​കാ​ശ​ൻ, സാ​മൂ​ഹ്യ നീ​തി അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ല​ജ, ഓ​ർ​ഫ​നേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് അം​ഗം ഫാ. ​ജോ​ർ​ജ് ജോ​ഷ്വ​വ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ളു​ടെ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​മാ​ർ, സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​ർ, ന​ഴ​സു​മാ​ർ, കൗ​ൺ​സി​ല​ർ​മാ​ർ, വൊ​ക്കേ​ഷ​ണ​ൽ ട്രെ​യി​ന​ർ​മാ​ർ, പ​രി​പാ​ല​ക​ർ എ​ന്നി​വ​ർ​ക്ക് ത്രി​ദി​ന ഫോ​ക്ക​സ്ഡ് ട്രെ​യി​നിം​ഗാ​ണ്ന​ൽ​കു​ന്ന​ത്.
ഇ​തി​നാ​യി പ​രി​ശീ​ല​ന സ​ഹാ​യി​ക​ളും മൊ​ഡ്യൂ​ളു​ക​ളും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. മ​ന​സ​കാ​രോ​ഗ്യ സം​ര​ക്ഷ​ണ നി​യ​മം, വൈ​ക​ല്യ ബാ​ധി​ത​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​യ​മം, പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ൾ, മ​ൾ​ട്ടി പ്രൊ​ഫ​സ​ണ​ൽ ടീം ​വ​ർ​ക്ക് എ​ന്നി​വ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ഉ​ള്ള​ട​ക്കം ചെ​യ്തി​ട്ടു​ണ്ട്. ലൊ​യോ​ള കോ​ള​ജി​ലാ​ണ് ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​ത്.‌ പു​തി​യ ബാ​ച്ചി​ന്‍റെ ക്ലാ​സ് ഇ​ന്ന് ആ​രം​ഭി​ക്കും.