ര​ക്ത​ദാ​ന ക്യാ​മ്പ്
Saturday, February 22, 2020 12:47 AM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക്യാ​മ്പ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ജി എ​സ്. താ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​ആ​ർ. എ​ൻ. അ​ൻ​സ​ർ , യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ഹ​രി​കൃ​ഷ്ണ​ൻ , വോ​ള​ന്‍റി​യേ​ഴ്സ് ലീ​ഡ​ർ​മാ​രാ​യ ന​ന്ദു ,ശ​ര​ത് മോ​ഹ​ൻ ,ലി​ജോ ,അ​ജി​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി .

അ​നു​മോ​ദി​ച്ചു

നെ​ടു​മ​ങ്ങാ​ട്: ബ്ര​സീ​ലി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മാ​സ്റ്റേ​ഴ്സ് ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​യ്ക്കു വേ​ണ്ടി ക​ളി​ക്കു​ന്ന ആ​ട്ടു​കാ​ൽ പു​ളി​മൂ​ട് സ്വ​ദേ​ശി സ​ന​ൽ​കു​മാ​റി​ന് ഡി​വൈ​എ​ഫ്ഐ ആ​ട്ടു​കാ​ൽ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​പി. പ്ര​മോ​ഷ് ന​ൽ​കി. ഓ​ൾ ഇ​ന്ത്യ മാ​സ്റ്റേ​ഴ്സ് ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള​ത്തി​നു വേ​ണ്ടി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മാ​സ്റ്റേ​ഴ്സ് ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം നേ​ടി​യ​ത്. നി​ല​വി​ൽ സി​പി​എം ആ​ട്ടു​കാ​ൽ ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​മാ​ണ് . ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക്‌ സെ​ക്ര​ട്ട​റി എ​ൽ എ​സ് ലി​ജു , ശ​ര​ത് , എം ​ബി വി​മ​ൽ , ആ​ർ ബൈ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.