ബസുകളുടെ മ​ല​യാ​ളം ബോ​ർ​ഡു​ക​ൾ വാ​യി​ച്ച് മ​ല​യാ​ളം പ​ള്ളി​ക്കൂ​ട​ത്തി​ലെ കു​ട്ടി​ക​ൾ.....
Saturday, February 22, 2020 12:47 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​തൃ​ഭാ​ഷാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മ​ല​യാ​ളം പ​ള്ളി​ക്കൂ​ടം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ മ​ല​യാ​ളം പാ​ട്ടു​ക​ൾ പാ​ടി​യും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ മ​ല​യാ​ളം ബോ​ർ​ഡു​ക​ൾ വാ​യി​ച്ചും കു​ട്ടി​ക​ൾ. മാ​തൃ​ഭാ​ഷാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ​യാ​ണ് മ​ല​യാ​ളം പ​ള്ളി​ക്കൂ​ടം വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ത​ന്പാ​നൂ​ർ ബ​സ് ടെ​ർ​മി​ന​ലി​ലാ​ണ് കു​ട്ടി​ക​ൾ ഒ​ത്തു​കൂ​ടി​യ​ത്. മ​ല​യാ​ളം പ​ള്ളി​ക്കൂ​ട​ത്തി​നു രൂ​പം ന​ൽ​കി​യ പ്ര​ഫ. വി.​മ​ധു​സൂ​ദ​ന​ൻ നാ​യ​രു​ടെ അ​ഭാ​വ​ത്തി​ൽ അ​ദ്ദേ​ഹം കു​ട്ടി​ക​ൾ​ക്കാ​യി ത​യാ​റാ​ക്കി​യ കു​റി​പ്പ് ഡോ. ​അ​ച്ചു​ത് ശ​ങ്ക​ർ വാ​യി​ച്ചു. മ​ല​യാ​ളി​ക​ളാ​യ പ​ല കു​ട്ടി​ക​ൾ​ക്കും ബ​സു​ക​ളി​ൽ പ​തി​ച്ചി​രി​ക്കു​ന്ന മ​ല​യാ​ളം ബോ​ർ​ഡു​ക​ൾ വാ​യി​ക്കാ​ൻ അ​റി​യി​ല്ല എ​ന്ന​ത് ത​ന്നെ വേ​ദ​നി​പ്പി​ച്ച​താ​യി അ​ദ്ദേ​ഹം കു​റി​പ്പി​ൽ പ​റ​ഞ്ഞു. മ​ല​യാ​ള​ത്തി​നാ​യു​ള്ള പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് മ​ല​യാ​ളം പ​ള്ളി​ക്കൂ​ടം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, വ​ട്ട​പ്പ​റ​ന്പി​ൽ പീ​താം​ബ​ര​ൻ, ജെ​സി നാ​രാ​യ​ണ​ൻ, ഗോ​പി നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.