വാ​വ​സു​രേ​ഷ് ഇ​ന്ന് ആ​ശു​പ​ത്രി വി​ട്ടേ​ക്കും
Saturday, February 22, 2020 12:44 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പാ​മ്പ് പി​ടി​ത്ത​ക്കാ​ര​ൻ വാ​വ സു​രേ​ഷ് ഇ​ന്ന് ആ​ശു​പ​ത്രി വി​ട്ടേ​ക്കും. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സു​രേ​ഷി​നെ ഐ​സി​യു​വി​ൽ നി​ന്നും വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ​ത്. പ​ത്ത​നാ​പു​ര​ത്ത് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ശേ​ഷം നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം അ​തി​നെ വീ​ണ്ടും പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ര​ക്ത അ​ണ​ലി​യു​ടെ ക​ടി​യേ​റ്റ് വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​ത്. ഒ​രാ​ഴ്ച​യി​ലേ​റെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വാ​വ​സു​രേ​ഷി​നെ മി​ക്ക​വാ​റും ഇ​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.