ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​ർ പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന മ​ഹാ​ക്ഷേ​ത്രം ‍: ക​ട​കം​പ​ള്ളി
Saturday, February 22, 2020 12:44 AM IST
തി​രു​വ​ന​ന്ത​പു​രം: പു​ണ്യ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന മ​ഹാ​ക്ഷേ​ത്ര​മാ​ണ് ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റെ​ന്ന് ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. മാ​ജി​ക് പ്ലാ​ന​റ്റി​ലെ ഡി​ഫ​റ​ന്‍റ് ആ​ര്‍​ട് സെ​ന്‍റ​റി​ലെ കാ​ഴ്ച​പ​രി​മി​ത​രാ​യ ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി ക​ണ്ണ​ട​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന ഗി​ഫ്റ്റ് ഓ​ഫ് വി​ഷ​ന്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​ന് മു​ഖ്യാ​തി​ഥി​യാ​യെ​ത്തി​യ മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട ക​ണ്ണ​ട എ​ന്ന ക​വി​ത അ​വ​ത​രി​പ്പി​ച്ച് ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ളെ ആ​വേ​ശ​ത്തി​ലാ​ക്കി. ച​ട​ങ്ങി​ല്‍ മു​ന്‍ ഐ​ജി ഗോ​പി​നാ​ഥ്, ന്യൂ​കേ​ര​ള ഒ​പ്റ്റീ​ഷ്യ​ന്‍​സ് എം​ഡി രാ​ധാ​കൃ​ഷ്ണ​ന്‍, മാ​ജി​ക് അ​ക്കാ​ദ​മി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഗോ​പി​നാ​ഥ് മു​തു​കാ​ട്, ഡ​യ​റ​ക്ട​ര്‍ ച​ന്ദ്ര​സേ​ന​ന്‍ മി​തൃ​മ്മ​ല എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. തി​രു​വ​ന്ത​പു​രം ന്യൂ ​കേ​ര​ള ഒ​പ്റ്റീ​ഷ്യ​ന്‍​സാ​ണ് ക​ണ്ണ​ട​ക​ള്‍ സ്പോ​ണ്‍​സ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.
നി​ല​വി​ല്‍ അ​മ്പ​തോ​ളം കു​ട്ടി​ക​ള്‍​ക്കാ​ണ് ക​ണ്ണ​ട​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്.
സെ​ന്‍റ​റി​ലെ ഏ​ഴു വേ​ദി​ക​ളി​ലാ​യി വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നും തി​ര​ഞ്ഞെ​ടു​ത്ത 100 കു​ട്ടി​ക​ളാ​ണ് ക​ലാ​വ​ത​ര​ണം ന​ട​ത്തു​ന്ന​ത്.
ഓ​ട്ടി​സം, സെ​റി​ബ്ര​ല്‍ പാ​ഴ്സി, ഡൗ​ണ്‍ സി​ന്‍​ഡ്രോം, എം.​ആ​ര്‍, ഡി​പ്ര​ഷ​ന്‍ മേ​ഖ​ക​ളി​ല്‍ നി​ന്നു​ള്ള കു​ട്ടി​ക​ളാ​ണ് സെ​ന്റ​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​വ​ര്‍​ക്കാ​യി പ്ര​ത്യേ​ക ആ​രോ​ഗ്യ കേ​ന്ദ്ര​വും ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സും മാ​ജി​ക് പ്ലാ​ന​റ്റ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.