പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു ; അ​ധി​കൃ​ത​ര്‍​ക്ക് അ​ന​ക്ക​മി​ല്ല
Friday, February 21, 2020 3:48 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ന്‍ പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത് അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്നു. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ക​വ​ളാ​കു​ള​ത്താ​ണ് ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി പൈ​പ്പ് ലൈ​ന്‍ പൊ​ട്ടി കു​ടി​വെ​ള്ളം ന​ഷ്ട​മാ​കു​ന്ന​ത്.

പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ച്ചി​ട്ട് അ​ധി​കം നാ​ളാ​യി​ല്ലാ​യെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഏ​തോ വാ​ഹ​ന​ത്തി​ന്‍റെ ട​യ​ര്‍ ക​യ​റി പൈ​പ്പ് ലൈ​ന്‍ പൊ​ട്ടി​യ​താ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ നി​ഗ​മ​നം. പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ച്ച​തി​ലെ അ​പാ​ക​ത​യാ​ണ് കാ​ര​ണ​മെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.