പാ​ലി​യേ​റ്റീ​വ് കു​ടും​ബ​സം​ഗ​മം ന​ട​ത്തി
Friday, February 21, 2020 3:48 AM IST
കാ​ട്ടാ​ക്ക​ട : മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തും നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പാ​ലി​യേ​റ്റീ​വ് കു​ടും​ബ​സം​ഗ​മം ന​ട​ത്തി. സ്നേ​ഹ​സ്പ​ർ​ശം എ​ന്ന പേ​രി​ൽ ന​ട​ന്ന പ​രി​പാ​ടി ഐ.​ബി.​സ​തീ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൽ.​ശ​കു​ന്ത​ള​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ​നാ​യ​ർ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ള​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​ആ​ർ.​ര​മ​കു​മാ​രി, എ​സ്.​ശോ​ഭ​ന​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ്യ​ക്കി​റ്റ്, ച​ക്ര​ക്ക​സേ​ര, ഊ​ന്നു​വ​ടി, കി​ട​ക്ക​വി​രി​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. ആ​യു​ഷ് ഡോ​ക്ട​ർ സി​മി​താ എ​സ്.​ശി​വ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​നം വ്യ​ക്ത​മാ​ക്കു​ന്ന ഹൃ​സ്വ​ചി​ത്രം പ്ര​ദ​ർ​ശ​ന​വും ക​ലാ​പ​രി​പാ​ടി​യും ന​ട​ന്നു.