ന​ർ​മത്തി​ന്‍റെ ആ​ഘോ​ഷ​ക്കാ​ഴ്ച​യാ​യി ചി​രി ഉ​ത്സ​വം
Friday, February 21, 2020 3:48 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് ഗ​വ.​യുപി സ്കൂ​ൾ ചി​രി​ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ചി​രി​ഉ​ത്സ​വം ന​ർ​മ​ത്തി​ന്‍റെ ആ​ഘോ​ഷ​ക്കാ​ഴ്ച​യാ​യി.​ ചി​രിയു​ടെ ര​സ​കൂ​ട്ട് തീ​ർ​ത്ത് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ചി​രി ഉ​ത്സ​വം നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ സ​ന്തോ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പിടിഎ പ്ര​സി​ഡ​ന്‍റ് ഷി​യാ​സ് അ​ധ്യക്ഷ​തവഹിച്ചു. സി. ഗീ​താ​കു​മാ​രി, ശ​ശി​ധ​ര​ൻ പി​ള്ള, ബി.​കെ. സെ​ൻ, എ​സ്.​ര​ഞ്ജി​ത് കു​മാ​ർ, കെ.​സി.​ര​മ, ആ​ർ.​രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.​ച​ട​ങ്ങി​ൽ സ​ന്തോ​ഷ് ബാ​ബു​വി​ന് സ്കൂളിന്‍റെ ആ​ദ​ര​വ് ന​ൽ​കി.