ന​ഗ​ര​സ​ഭ ലൈ​സ​ൻ​സ് : മാ​ർ​ച്ച് ഒ​ന്നു​വ​രെ പി​ഴ​യി​ല്ല
Friday, February 21, 2020 3:48 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് മാ​ർ​ച്ച് ഒ​ന്നു വ​രെ പി​ഴ കൂ​ടാ​തെ അ​ട​യ്ക്കാം. ന​ഗ​ര​സ​ഭ​യി​ലേ​യ്ക്ക് അ​ട​യ്ക്കേ​ണ്ട​താ​യ എ​ല്ലാ​വി​ധ നി​കു​തി​ക​ളും കു​ടി​ശി​ക തീ​ർ​ത്ത് ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​നാ​യി​ട്ടു​ള്ള അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ​ർ​പ്പി​ക്കാം. വ്യാ​പാ​രി​ക​ൾ​ക്ക് സ്വ​ന്തം നി​ല​യി​ലും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. എ​ല്ലാ സ്ഥാ​പ​ന ഉ​ട​മ​ക​ളും മാ​ർ​ച്ച് ഒ​ന്നി​ന് മു​ന്പാ​യി ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ നി​ർ​ദ്ദി​ഷ്ട ഫീ​സോ​ടു​കൂ​ടി അ​ട​ച്ച് സ​മ​ർ​പ്പി​ക്ക​ണം.