ന​ദീ​തീ​ര​ങ്ങ​ളി​ൽ മ​ണ്ണൊ​ലി​പ്പ് ത​ട​യാ​ൻ ഇ​ല്ലി​മു​ളം തീ​ര​വു​മാ​യി ന​ഗ​ര​സ​ഭ
Friday, February 21, 2020 3:44 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ന​ദീ​ത​ട സം​ര​ക്ഷ​ണം ല​ക്ഷ്യം വ​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന ഇ​ല്ലി​മു​ളം തീ​രം പ​ദ്ധ​തി നെ​ട്ട​യം വാ​ർ​ഡി​ലെ മ​ണി​ക​ണ്ഠേ​ശ്വ​ര​ത്ത് മേ​യ​ർ കെ.​ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​രാ​മ​ത്ത്കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​സ്. പു​ഷ്പ​ല​ത അ​ധ്യ​ക്ഷ​യാ​യി.

ക​ര​മ​ന, കി​ള്ളി​യാ​ർ, ക​രി​യി​ൽ തോ​ട്, ഉ​ള്ളൂ​ർ തോ​ട് എ​ന്നി​വ​യു​ടെ തീ​ര​ങ്ങ​ളി​ൽ രാ​മ​ച്ചം, മു​ള​ങ്കാ​ട് എ​ന്നി​വ വ​ച്ചു​പി​ടി​പ്പി​ച്ച് ക​യ​ർ ഭൗ​മ​വ​സ്ത്രം തീ​ർ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​മാ​ണ് മേ​യ​ർ നി​ർ​വ​ഹി​ച്ച​ത്.

ന​ഗ​ര​സ​ഭ​യു​ടെ 100 ദി​ന ക​ർ​മ്മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭാ ബ​ജ​റ്റി​ലെ ജ​ല​സം​ര​ക്ഷ​ണ യ​ജ്ഞം പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ സാ​ക്ഷാ​ത്ക്കാ​രം കൂ​ടി​യാ​ണ് ഈ ​പ​ദ്ധ​തി.

ഇ​ല്ലി​മു​ളം തീ​രം പൂ​ർ​ണ്ണ​മാ​കു​ന്ന​തോ​ടെ ന​ദി​ക​ളു​ടെ​യും തോ​ടു​ക​ളു​ടെ​യും വ​ശ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന മ​ണ്ണൊ​ലി​പ്പ് പൂ​ർ​ണ്ണ​മാ​യും ത​ട​യാ​ൻ ക​ഴി​യു​മെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു. കി​ള്ളി​യാ​ർ സി​റ്റി​മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട​മാ​യി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കി​ള്ളി​യാ​റി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ർ​ത്തി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ തീ​ര​സം​ര​ക്ഷ​ണ​വും തീ​ര​വി​ക​സ​ന​വും സാ​ധ്യ​മാ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ന​ഗ​ര​സ​ഭ ക​ട​ക്കു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.​നെ​ട്ട​യം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ പി.​രാ​ജി​മോ​ൾ, ന​ഗ​രാ​സൂ​ത്ര​ണ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പാ​ള​യം രാ​ജ​ൻ, വ​ട്ടി​യൂ​ർ​ക്കാ​വ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മോ​ഹ​ന​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.