ബൈ​ക്കും കെ​എ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ച് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Thursday, February 20, 2020 12:42 AM IST
നെ​ടു​മ​ങ്ങാ​ട്: ബൈ​ക്കും കെ​എ​സ്ആ​ർ​ടി​സി ബ​സും ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. തി​രു​വ​ന​ന്ത​പൂ​രം കി​ള്ളി​പ്പാ​ലം ടി​സി 39/ 959 ചാ​ല കോ​ട്ടു​വി​ള സ്ട്രീ​റ്റി​ൽ രാ​ജേ​ന്ദ്ര​ന്‍റെ മ​ക​ൻ ആ​നാ​ട് മോ​ഹ​ൻ​ദാ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഒ​ന്നാം വ​ർ​ഷ ഇ​ല​ക്ട്രോ​ണി​ക്സ് വി​ദ്യാ​ർ​ഥി ലോ​കേ​ഷാ​ണ് (18) മ​രി​ച്ച​ത്.​

ആ​നാ​ട് ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നു സ​മീ​പം ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ട്ടേ​മു​ക്കാ​ൽ മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കോ​ള​ജി​ലേ​ക്ക് ബൈ​ക്കി​ൽ വ​ര​വേ ആ​നാ​ട് ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നു സ​മീ​പം വ​ച്ച് ബൈ​ക്കും കെ​എ​സ്ആ​ർ​ടി​സി ബ​സും ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബ​സി​ന​ട​യി​ലേ​ക്ക് വീ​ണ ലോ​കേ​ഷി​ന്‍റെ മേ​ൽ ബ​സ് ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ലോ​കേ​ഷി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു ശേ​ഷം നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.