സൗ​ജ​ന്യ വാ​ട്ട​ർ ക​ണ​ക്ഷ​ൻ ന​ൽ​കി
Wednesday, February 19, 2020 11:59 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) 17-ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് (വെ​സ്റ്റ്) ബ്രാ​ഞ്ച് നി​ർ​ധ​ന കു​ടും​ബ​ത്തി​നു സൗ​ജ​ന്യ വാ​ട്ട​ർ ക​ണ​ക്ഷ​ൻ ന​ൽ​കി.
വാ​ട്ട​ർ ക​ണ​ക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ വ​ഞ്ചി​യൂ​ർ വാ​ർ​ഡ് കൗ​ണ്‍​സി​ല​റും തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ വ​ഞ്ചി​യൂ​ർ പി. ​ബാ​ബു ഉ​പ​ഭോ​ക്താ​വി​നു കൈ​മാ​റി. ച​ട​ങ്ങി​ൽ കു​ന്നു​കു​ഴി വാ​ർ​ഡ് കൗ​ണ്‍​സി​ല​റും തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ഐ.​പി. ബി​നു, യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. ര​ഞ്ജീ​വ്, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എ​സ്. അ​ഷ​റ​ഫ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ബി​ജു​കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി ഒ.​ആ​ർ. ഷാ​ജി, ജി​ല്ലാ ട്ര​ഷ​റ​ർ ജി.​എ​സ്. പ്ര​ശാ​ന്ത​ൻ, പി. ​അ​നി​ൽ​കു​മാ​ർ, ജി.​എ​സ്. ബി​നു, ഹേ​മ​ന്ത്, ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.