ക​ാഷ്മീരി യു​വ​ജ​ന വി​നി​മ​യ പ​രി​പാ​ടി 23 മു​ത​ൽ
Wednesday, February 19, 2020 11:58 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​ഹ്റു യു​വ കേ​ന്ദ്ര സം​ഘ​ത​ൻ കേ​ര​ള സോ​ണ്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ക​ാഷ്മീ​രി യു​വ​ജ​ന വി​നി​മ​യ പ​രി​പാ​ടി 23 മു​ത​ൽ 28 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ക്കും. അ​യ്യ​ങ്കാ​ളി ഹാ​ളി​ൽ 24 ന് ​വൈ​കു​ന്നേ​രം 4.30 ന് ​ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. നെ​ഹ്റു യു​വ​കേ​ന്ദ്ര ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ എ​സ്. വി​ഷ്ണു വ​ർ​ദ്ധ​ൻ റെ​ഡി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​കു​ന്നേ​രം 5.30 ന് ​ക​ശ്മീ​രി നൃ​ത്ത​രൂ​പ​ങ്ങ​ളാ​യ ഡോ​ഗ്രി, റൗ​ഫ് എ​ന്നി​വ അ​വ​ത​രി​പ്പി​ക്കും.
കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, യു​വ​ജ​ന​കാ​യി​ക മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ക​ശ്മീ​രി​ലെ ആ​റ് ജി​ല്ല​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 136 പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് നെ​ഹ്റു യു​വ​കേ​ന്ദ്ര കേ​ര​ള ഡ​യ​റ​ക്ട​ർ കെ. ​കു​ഞ്ഞ​ഹ​മ്മ​ദ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
25 ന് ​രാ​വി​ലെ ക​വി​യ​ത്രി സ​ഗു​ഗ​ത​കു​മാ​രി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രെ ഇ​വ​ർ വീ​ടു​ക​ളി​ലെ​ത്തി സ​ന്ദ​ർ​ശി​ക്കും. 26ന് ​ക​ന്യാ​കു​മാ​രി​യി​ലും 27ന് ​ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തും 28ന് ​കോ​ട്ടൂ​രി​ലെ ആ​ദി​വാ​സി യു​വാ​ക്ക​ളു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​ൻ.​എ​സ്.​മ​നോ​ര​ഞ്ജ​ൻ, ജി​ല്ലാ യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി.​അ​ലി സാ​ബ്ര​ലി​ൻ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.