‘ക്ലി​ക്കാ​യി പ​രാ​തി പ​രി​ഹാ​ര സെ​ൽ’: ക്വി​ക്ക് ആ​ക്ഷ​നു​മാ​യി മേ​യ​ർ
Wednesday, February 19, 2020 11:58 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ​ക്ക് അ​തി​വേ​ഗം പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച മേ​യ​റു​ടെ പ​രാ​തി പ​രി​ഹാ​ര സെ​ല്ലി​ന് വ​ൻ​ജ​ന​കീ​യ സ്വീ​കാ​ര്യ​ത.
ജ​നു​വ​രി 28 ന് ​ആ​രം​ഭി​ച്ച പ​ദ്ധ​തി​യി​ൽ ഒ​രു​മാ​സം തി​ക​യു​ന്ന​തി​ന് മു​ൻ​പേ 179 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ൽ 60 പ​രാ​തി​ക​ൾ പൂ​ർ​ണ​മാ​യും തീ​ർ​പ്പാ​ക്കു​ക​യും ബാ​ക്കി​യു​ള്ള പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ച്ച് വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
കൊ​ടു​ത്ത പ​രാ​തി​യു​ടെ സ്ഥി​തി വി​വ​ര​ങ്ങ​ൾ പ​രാ​തി​ക്കാ​ര​ന് അ​റി​യാ​ൻ ക​ഴി​യു​ന്നു എ​ന്ന​തും പ​രാ​തി​ക്കാ​ര​ന് അ​റി​യാ​ൻ ക​ഴി​യും. ദി​വ​സ​വും ല​ഭി​ക്കു​ന്ന പ​രാ​തി കേ​ൾ​ക്കു​ന്ന​തി​നാ​യി മാ​ത്രം മേ​യ​ർ ര​ണ്ട് മ​ണി​ക്കൂ​ർ ചി​ല​വ​ഴി​ക്കു​ക​യും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി, ഡ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി, ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ, സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ, റ​വ​ന്യൂ ഓ​ഫീ​സ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സെ​ല്ലി​ലു​ള്ള​ത്.എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ല​ഭി​ച്ചി​ട്ടു​ള്ള പ​രാ​തി​ക​ളി​ന്മേ​ലു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി സെ​ക്ര​ട്ട​റി​യു​ടെ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യോ​ഗ​വും ചേ​രും.
ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളു​ടെ എ​ണ്ണം ദി​വ​സ​വും വ​ർ​ധി​ച്ചു വ​രു​ന്ന​തി​നാ​ൽ പ​രാ​തി സ്വീ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി മാ​ത്രം പു​തി​യ മൊ​ബൈ​ൽ ന​ന്പ​ർ ത​ന്നെ ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ. 8590036770 എ​ന്ന ന​ന്പ​റി​ലേ​ക്കാ​ണ് ഇ​നി​മു​ത​ൽ വാ​ട്സ് ആ​പ്പാ​യി പ​രാ​തി​ക​ൾ അ​യ​യ്ക്കേ​ണ്ട​ത്. ഇ​തോ​ടൊ​പ്പം ത​ന്നെ സ്മാ​ർ​ട്ട് ട്രി​വാ​ൻ​ഡ്രം ആ​പ്പ്, മേ​യ​റു​ടെ ഫേ​സ്ബു​ക്ക് പേ​ജ്, [email protected], mailto:[email protected] വ​ഴി​യും, ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലു​ള്ള പ​രാ​തി പ​രി​ഹാ​ര സെ​ല്ലി​ന്‍റെ കൗ​ണ്ട​ർ വ​ഴി​യും, മേ​യ​ർ​ക്ക് നേ​രി​ട്ടും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാം. പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യി പ​രാ​തി​ക്കാ​ര​ന്‍റെ അ​ഡ്ര​സ്‌​സ്, ഫോ​ണ്‍ ന​ന്പ​ർ, വാ​ർ​ഡ് എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും പ​രാ​തി​യി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും എ​ങ്കി​ൽ മാ​ത്ര​മെ പ​രാ​തി​ക​ളി​ന്മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പൊ​തു​ജ​ന സൗ​ക​ര്യാ​ർ​ഥം ക​ണ്‍​ട്രോ​ൾ റൂ​മും കോ​ൾ സെ​ന്‍റ​റും രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ പ്ര​വ​ർ​ത്തി​ക്കും.