യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സ്: യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, February 19, 2020 11:58 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽയു​വാ​വി​നെ കി​ളി​മാ​നൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. വ​ണ്ട​ന്നൂ​ർ ഇ​ട​ക്കു​ന്ന് പ്ലാ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ വി​ജി​ൽ (24) ആ​ണ് പി​ടി​യി​ലാ​യ​ത്. കി​ളി​മാ​നൂ​രി​ന് സ​മീ​പം പാ​പ്പാ​ല പു​ളി​മ്പ​ള്ളി​ക്കോ​ണ​ത്തു​ള്ള ഒ​രു വീ​ട്ടി​ൽ രാ​ത്രി പ​ത്തി​ന് പ്ര​തി അ​തി​ക്ര​മി​ച്ച് ക​ട​ക്കു​ക​യും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്.​കി​ളി​മാ​നൂ​ർ സി​ഐ കെ .​ബി. മ​നോ​ജ് കു​മാ​ർ എ​സ്ഐ മാ​രാ​യ പ്രൈ​ജു, അ​ബ്ദു​ൾ സ​ലാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.