ആ​റ്റു​കാ​ൽ പൊ​ങ്കാ​ല: വൈ​ദ്യു​ത അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കെ​എ​സ്ഇ​ബി
Wednesday, February 19, 2020 11:58 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് വൈ​ദ്യു​ത ലൈ​റ്റു​ക​ളു​ടെ​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും സ​മീ​പ​ത്ത് പൊ​ങ്കാ​ല അ​ർ​പ്പി​ക്കു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക് ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റേ​റ്റ് വ​കു​പ്പ് സു​ര​ക്ഷാ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ​ക്ക് സ​മീ​പം പൊ​ങ്കാ​ല ഇ​ടു​മ്പോ​ൾ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്ക​ണം.
ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്റ്റേ​ഷ​ൻ ചു​റ്റു​വേ​ലി​ക്ക് സ​മീ​പം സാ​ധ​ന​സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ക്കു​ക​യോ വി​ശ്ര​മി​ക്കു​ക​യോ ചെ​യ്യ​രു​ത്. ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ, വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ എ​ന്നി​വ​യു​ടെ ചു​വ​ട്ടി​ൽ ച​പ്പു​ച​വ​റു​ക​ൾ കൂ​ട്ടി​യി​ട​രു​ത്. വൈ​ദ്യു​തി പോ​സ്റ്റി​നു ചു​വ​ട്ടി​ലും വൈ​ദ്യു​ത ലൈ​നു​ക​ൾ​ക്കി​ട​യി​ലും പൊ​ങ്കാ​ല​യി​ടാ​ൻ അ​നു​വ​ദി​ക്ക​രു​ത്. ക്ഷേ​ത്ര പ​രി​സ​ര​ങ്ങ​ളി​ൽ ശ​ബ്ദം, വെ​ളി​ച്ചം എ​ന്നി​വ​യ്ക്ക് ഗു​ണ​നി​ല​വാ​രം ഉ​ള്ള വൈ​ദ്യു​തി വ​യ​റു​ക​ൾ, സ്വി​ച്ച് ബോ​ർ​ഡു​ക​ൾ എ​ന്നി​വ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.
ഉ​ത്സ​വ​വേ​ള​ക​ളി​ൽ ജ​ന​റേ​റ്റ​ർ ഉ​പ​യോ​ഗി​ച്ചും അ​ല്ലാ​തെ​യു​മു​ള്ള വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​ങ്ങ​ൾ, അം​ഗീ​കാ​ര​മു​ള്ള കോ​ൺ​ട്രാ​ക്ട​ർ മു​ഖേ​ന ന​ട​ത്തി ജി​ല്ലാ ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റു​ടെ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണം.
വ​ഴി​യ​രി​കി​ൽ സ്ഥാ​പി​ക്കു​ന്ന ട്യൂ​ബ് ലൈ​റ്റു​ക​ൾ, ഗേ​റ്റു​ക​ൾ, ഇ​രു​മ്പ് തൂ​ണു​ക​ൾ, ഗ്രി​ല്ലു​ക​ൾ, ലോ​ഹ​ബോ​ർ​ഡു​ക​ൾ എ​ന്നി​വ​യി​ൽ ദീ​പാ​ല​ങ്കാ​ര​ങ്ങ​ൾ ചെ​യ്യ​രു​ത്. വൈ​ദ്യു​ത ലൈ​നി​നു സ​മീ​പ​ത്താ​യി ബാ​ന​റു​ക​ൾ, ക​മാ​ന​ങ്ങ​ൾ പ​ര​സ്യ​ബോ​ർ​ഡു​ക​ൾ മു​ത​ലാ​യ​വ സ്ഥാ​പി​ക്ക​രു​ത്. ഇ​ൻ​സു​ലേ​ഷ​ൻ ന​ഷ്ട​പ്പെ​ട്ട​തോ, ദ്ര​വി​ച്ച​തോ, പ​ഴ​കി​യ​തോ, കൂ​ട്ടി​യോ​ജി​പ്പി​ച്ച​തോ ആ​യ വ​യ​റു​ക​ൾ വ​യ​റിം​ഗി​നാ​യി ഉ​പ​യോ​ഗി​ക്ക​രു​ത്. വൈ​ദ്യു​ത ലൈ​നു​ക​ൾ​ക്ക് സ​മീ​പ​ത്തു​കൂ​ടി​യോ അ​ടി​യി​ലൂ​ടെ​യോ വൈ​ദ്യു​തീ​ക​ര​ണ​ത്തി​നാ​യു​ള്ള വ​യ​റു​ക​ൾ അ​ല​ക്ഷ്യ​മാ​യി എ​ടു​ക്കു​ക​യോ എ​റി​യു​ക​യോ ചെ​യ്യ​രു​ത്. താ​ത്കാ​ലി​ക വൈ​ദ്യു​ത പ്ര​തി​ഷ്ഠാ​പ​ന​ങ്ങ​ളി​ൽ ഗു​ണ​മേ​ൻ​മ​യു​ള്ള ഇ​എ​ൽ​സി​ബി (30 മി​ല്ലി ആ​മ്പി​യ​ർ) സ്ഥാ​പി​ക്കു​ക. മു​ള തൂ​ണു​ക​ളി​ൽ ട്യൂ​ബ് ലൈ​റ്റു​ക​ളോ ബ​ൾ​ബു​ക​ളോ കെ​ട്ടി കൈ​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. വ​ള​രെ ഉ​യ​ര​മു​ള്ള​തും വ​ലി​പ്പ​മു​ള്ള​തു​മാ​യ ഫ്ളോ​ട്ടു​ക​ൾ, വൈ​ദ്യു​ത ലൈ​നു​ക​ൾ​ക്ക് താ​ഴെ വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​ക​രു​ത്.
ഫ്ളോ​ട്ടു​ക​ൾ വൈ​ദ്യു​ത ലൈ​നി​നു സ​മീ​പം വ​രു​മ്പോ​ൾ ലൈ​നു​ക​ൾ സ്വ​യം ഉ​യ​ർ​ത്താ​ൻ ശ്ര​മി​ക്കാ​തി​രി​ക്കു​ക. വൈ​ദ്യു​ത പോ​സ്റ്റു​ക​ളി​ൽ അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ സ്ഥാ​പി​ക്കാ​തി​രി​ക്കു​ക, തു​ട​ർ​ച്ച​യാ​യ വൈ​ദ്യു​ത ക​ണ​ക്ഷ​ൻ എ​ടു​ക്കു​ന്ന​തി​ന് ഗു​ണ​നി​ല​വാ​ര​മ​ള്ള പ്ല​ഗ്ഗു​ക​ൾ, സോ​ക്ക​റ്റു​ക​ൾ, ക​ണ​ക്ട​റു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക. വൈ​ദ്യു​ത​ലൈ​ൻ പൊ​ട്ടി വീ​ണ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള കെ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ അ​റി​യി​ക്ക​ണം.