ബൈ​ക്കി​ലി​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി
Wednesday, February 19, 2020 11:58 PM IST
വി​ഴി​ഞ്ഞം: എ​തി​രെ വ​ന്ന ബൈ​ക്കി​ലി​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ത്തി​രി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് വ​ല​തു​വ​ശ​ത്ത് നി​ർ​ത്തി​യി​രു​ന്ന ഒ​മ്നി​കാ​റും ഗു​ഡ്സ് ഓ​ട്ടോ​യും ത​ക​ർ​ത്ത ശേ​ഷം പ​ച്ച​ക്ക​റി​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി.

ബ​സ് ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കും മ​റ്റ് ര​ണ്ട് യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റു. ബ​സി​ന്‍റെ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ച് പോ​യ കാ​ർ റോ​ഡി​ന് ഇ​ട​തു​വ​ശ​ത്തെ മു​റു​ക്കാ​ൻ ക​ട​യി​ൽ ഇ​ടി​ച്ചു നി​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ വി​ഴി​ഞ്ഞം - ക​ളി​യി​ക്കാ​വി​ള റോ​ഡി​ൽ ച​പ്പാ​ത്ത് ജം​ഗ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം.​വി​ഴി​ഞ്ഞ​ത്തു​നി​ന്നും പാ​റ​ശാ​ല​ക്ക് പോ​വു​ക​യാ​യി​രു​ന്ന വി​ഴി​ഞ്ഞം ഡി​പ്പോ​യു​ടെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​

ചൊ​വ്വ​ര​യി​ൽ നി​ന്നു​ള്ള ഇ​റ​ക്ക​ത്തി​ലൂ​ടെ വ​രു​ക​യാ​യി​രു​ന്ന ബ​സി​ന്‍റെ മു​ന്നി​ലേ​ക്ക് അ​ല​ക്ഷ്യ​മാ​യി ബൈ​ക്ക് ഓ​ടി​ച്ചെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ന​ട​ത്തി​യ ശ്ര​മ​മാ​ണ് അ​പ​ക​ട​ത്തി​ലേ​ക്ക് വ​ഴി​തെ​ളി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

മ​ര​പ്പാ​ലം സ്വ​ദേ​ശി ആ​ന​ന്ദി​ന്‍റെ കാ​റി​ലി​ടി​ച്ച ബ​സ്ച​പ്പാ​ത്ത് സ്വ​ദേ​ശി വി​നോ​ദ് കു​മാ​റി​ന്‍റെ ഓ​ട്ടോ​യു​ടെ പു​റ​ത്തു കൂ​ടി ക​യ​റി​യി​റ​ങ്ങി​യ​ശേ​ഷം ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു.
ച​പ്പാ​ത്ത് സ്വ​ദേ​ശി ശി​വാ​ന​ന്ദ​ന്‍റെ ഭാ​ര്യ ഷൈ​ല​ജ ന​ട ത്തു​ന്ന മു​റു​ക്കാ​ൻ ക​ട​ക്കും, ചാ​ല​സ്വ​ദേ​ശി സ്വാ​മി​യു​ടെ പി.​എ​സ്. വെ​ജി​റ്റ​ബി​ൾ എ​ന്ന ക​ട​ക്കും ന​ശ​മു​ണ്ടാ​യി.

പ​രി​ക്കേ​റ്റ​ബ​സി​ന്‍റെ ഡ്രൈ​വ​ർ വി​നോ​ദ് കു​മാ​ർ, ക​ണ്ട​ക്ട​ർ, ര​ണ്ട് യാ​ത്ര​ക്കാ​ർ എ​ന്നി​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്തു.