കൃ​ഷി ചെ​യ്യാ​ൻ കൃ​ഷി​യി​ട​മ​ല്ല മ​ന​സാ​ണ് വേ​ണ്ട​ത് : മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​ കു​മാ​ർ
Wednesday, February 19, 2020 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: കൃ​ഷി ചെ​യ്യാ​ൻ കൃ​ഷി​യി​ട​മ​ല്ല മ​ന​സാ​ണ് വേ​ണ്ട​തെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ. വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ൽ "ജീ​വ​നി ന​മ്മു​ടെ​കൃ​ഷി ന​മ്മു​ടെ ആ​രോ​ഗ്യം' പ​ദ്ധ​തി മു​ട്ട​ട സേ​വാ​ഗി​രി ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ധു​നി​ക കൃ​ഷി ശാ​സ്ത്രം ഇ​ന്നാ​ട്ടി​ൽ പി​ച്ച​വ​യ്ക്കും മു​ൻ​പ് ത​ന്നെ പൂ​ർ​വി​ക സ്വ​ത്താ​യി ന​മു​ക്ക് ല​ഭി​ച്ച പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും ന​മ്മു​ടെ കാ​ർ​ഷി​ക സ​ന്പ​ന്ന​ത​യു​ടെ മാ​റ്റ് കൂ​ട്ടി​യി​രു​ന്നു. കാ​ലം മാ​റി, കൃ​ഷി​യോ​ടു​ള്ള മ​ല​യാ​ളി​യു​ടെ താ​ത്പ​ര്യം കു​റ​ഞ്ഞു. ഈ ​അ​വ​സ്ഥ​യ്ക്ക് മാ​റ്റം വ​രു​ത്തു​ന്ന​തി​ന് വേ​ണ്ടി നാ​ട​ൻ പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ജീ​വ​നി ന​മ്മു​ടെ കൃ​ഷി ന​മ്മു​ടെ ആ​രോ​ഗ്യ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.2015 ൽ 6.6 ​ല​ക്ഷം ട​ണ്‍ പ​ച്ച​ക്ക​റി ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്ന കേ​ര​ളം 2019 - 2020 ൽ 12.5 ​ല​ക്ഷം ട​ണ്ണാ​യി വ​ർ​ദി​പ്പി​ച്ചു.

20 ല​ക്ഷം ട​ണ്‍ പ​ച്ച​ക്ക​റി ഉ​ത്പാ​ദി​പ്പി​ക്കു​ക എ​ന്ന​താ​ണ് ജീ​വ​നി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ മേ​യ​ർ കെ.​ശ്രീ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. ഡ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ പ​ച്ച​ക്ക​റി തൈ​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ വ​ഞ്ചി​യൂ​ർ ബാ​ബു, എ​സ്. സി​ന്ധു, സ്റ്റെ​ഫി ജോ​ർ​ജ്, ആ​ർ.​എ​സ്.​മാ​യ, കെ. ​ശി​ലാ​സ്, ത്രേ​സ്യാ​മ്മ തോ​മ​സ്, ജോ​സ​ഫ് വി​ജ​യ​ൻ, ആ​ർ. ഗീ​ത ഗോ​പാ​ൽ, ആ​ന്‍റ​ണി റോ​സ്,മ​റ​ക്ക​ൽ വി​ജ​യ​കു​മാ​ർ, എ​സ്. താ​ജു​നി​സ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.