ബി​ജെ​പി ഭ​ര​ണ​ത്തി​ൽ രാ​ജ്യം പാ​പ്പ​രാ​യി: കെ.സി.വേ​ണു​ഗോ​പാ​ൽ
Wednesday, February 19, 2020 11:55 PM IST
പാ​റ​ശാ​ല : ബി​ജെ​പി ഭ​ര​ണ​ത്തി​ൽ രാ​ജ്യം പാ​പ്പ​രാ​യെ​ന്നും രാ​ജ്യ​ത്തി​ലെ​ജ​ന​ങ്ങ​ളെ ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും പേ​രി​ൽ ഭി​ന്നി​പ്പി​ക്കു​ക​യാ​ണെ​ന്നും എ​ഐ​ ​സിസി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സി. വേ​ണു​ഗോ​പാ​ൽ.​ ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ ന​യി​ക്കു​ന്ന ജി​ല്ലാ പ​ദ​യാ​ത്ര ഉ​ദ​ഘാ​ട​നം ചെ​യ്തു പാ​റ​ശാ​ല​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു​ജ​യി​ലി​ല​ട​ച്ചും ആ​യി​ര​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ളു​ടെ തൊ​ഴി​ൽ​ന​ഷ്ട്ട​പ്പെ​ടു​ത്തി​ക്കൊ​ണ്ടും നെ​ഹ്റു​വും, ഇ​ന്ദി​രാ​ഗാ​ന്ധി​യും കെ​ട്ടി​പ്പ​ടു​ത്ത അ​ടി​ത്ത​റ പാ​ടെ ഇ​ള​ക്കി​ക്ക​ള​യു​ക​യാ​ണ് മോ​ദി സ​ർ​ക്കാ​ർ​ചെ​യ്യു​ന്ന​തെ​ന്നും​അ​ദ്ദേ​ഹം പ​റ​ഞ്ഞു.​സ്വ​ന്തം തോ​ക്കു​പോ​ലും സൂ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത ഡി​ജി​പി യും​അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഴി​മ​തി​ക്കെ​ല്ലാം കൂ​ട്ടു​നി​ൽ​ക്കു​ന്ന മു​ഖ്യ മ​ന്ത്രി​യു​മാ​ണ്കേ​ര​ളം ഭ​രി​ക്കു​ന്ന​ത് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​മു​ൻ എം ​എ​ൽ എ ​എ.​ടി. ജോ​ർ​ജ്അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ എം.​എം. ഹ​സ​ൻ, ത​മ്പാ​നൂ​ർ ര​വി , പാ​ലോ​ട് ര​വി,ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ് , ആ​ർ. ശെ​ൽ​വ​രാ​ജ് , എ. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ, ആ​ർ വ​ത്സ​ല​ൻ, സ​ത്യ​നേ​ശ​ൻ , പ​വ​തി​യാ​ൻ​വി​ള സു​രേ​ന്ദ്ര​ൻ കൊ​റ്റ​മം വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ​പ്ര​സം​ഗി​ച്ചു.