വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്: ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Wednesday, February 19, 2020 11:55 PM IST
വെ​ഞ്ഞാ​റ​മൂ​ട്: പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു യു​വാ​ക്ക​ളെ കി​ളി​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
കി​ളി​മാ​നൂ​ർ കാ​നാ​റ ച​രു​വി​ള​വീ​ട്ടി​ൽ ശ്യാം (30) ​കാ​നാ​റ ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ര​ഞ്ചു (പ്ര​വീ​ൺ,30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ റോ​ഡി​ലേ​ക്ക് ഇ​റ​ക്കി മ​തി​ൽ​കെ​ട്ടാ​ൻ ശ്ര​മി​ച്ച​ത് പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വും മ​റ്റും ചോ​ദ്യം ചെ​യ്യു​ക​യും പ്ര​തി​ക​ൾ​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.
ഇ​തി​ലു​ള്ള വൈ​രാ​ഗ്യം നി​മി​ത്തം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴ​ര​യോ​ടെ യു​വാ​ക്ക​ൾ പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.
കി​ളി​മാ​നൂ​ർ സി​ഐ കെ .​ബി മ​നോ​ജ് കു​മാ​ർ, എ​സ്ഐ​മാ​രാ​യ പ്രൈ​ജു, അ​ബ്ദു​ള്ള, എ​എ​സ്ഐ മാ​രാ​യ ഷാ​ജി, ഷ​ജീം, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ര​ജി​ത് രാ​ജ്, ച​ന്ദ്ര​കാ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.