നി​ഡ്സ് വാ​ര്‍​ഷി​ക​ത്തി​ന് നാ​ളെ തു​ട​ക്കം
Wednesday, February 19, 2020 11:55 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സം​ഘ​ട​ന​യാ​യ നി​ഡ്സി​ന്‍റെ വാ​ര്‍​ഷി​കം നാ​ളെ​യും 22നും "​ത​ളി​ര്‍ 2020' എ​ന്ന​പേ​രി​ല്‍ ന​ട​ത്തും. വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഴ്സ​റി സ്കൂ​ള്‍ ക​ലോ​ത്സ​വം, പ്ര​ദ​ര്‍​ശ​ന വി​പ​ണ​പ​മേ​ള, മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍, കേ​ശ​ദാ​നം, അ​വാ​ര്‍​ഡ്ദാ​നം എ​ന്നി​വ ന​ട​ത്തും.
നാ​ളെ രാ​വി​ലെ 10 ന് ​വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​വും വി​പ​ണ​ന​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​വും എം. ​വി​ന്‍​സെ​ന്‍റ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.​വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജി. ക്രി​സ്തു​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കാ​യി 100 സ്ത്രീ​ക​ളു​ടെ കേ​ശ​ദാ​നം സോ​ഷ്യ​ല്‍ വെ​ല്‍​ഫ​യ​ര്‍ ബോ​ര്‍​ഡ് അം​ഗം സൂ​സ​ന്‍ കോ​ഡി നി​ര്‍​വ​ഹി​ക്കും.
പ​രി​പാ​ടി​യി​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​രാ​ഹു​ല്‍ ബി. ​ആ​ന്‍റോ, ശാ​ലി​നി , അ​ശ്വി​ന്‍ തി​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. 22ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ ന​ട​ക്കു​ന്ന ആ​യു​ര്‍​വേ​ദ സി​ദ്ധ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് മോ​ണ്‍. ഡി.​സെ​ല്‍​വ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഉ​ച്ച​ക്ക് 2.30 മു​ത​ല്‍ ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​നം ശ​ശി​ത​രൂ​ര്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്‍റ് സാ​മു​വ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ , കെ .​എ​സ് .ശ​ബ​രീ​നാ​ഥ​ന്‍ എം​എ​ല്‍​എ സം​സ്ഥാ​ന സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് ഫോ​റം ഡ​യ​റ​ക്ട​ര്‍ ജോ​ര്‍​ജ് വെ​ട്ടി​കാ​ട്ടി​ല്‍ , ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഡ​ബ്ല്യൂ. ആ​ര്‍. ഹീ​ബ, പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ആ​ര്‍. സ​ലൂ​ജ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത​ഗം ജോ​സ്ലാ​ല്‍, എ. ​ആ​ര്‍. ഷാ​ജി ജേ​ക്ക​ബ് തോ​മ​സ്, ജ​യാ​റാ​ണി ,ജ​യ​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.