ച​ട്ട​ന്പി​സ്വാ​മി സ്മാ​ര​ക ശി​ലാ​ഫ​ല​ക ര​ഥ​ഘോ​ഷ​യാ​ത്ര വാ​ഴൂ​രി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്
Wednesday, February 19, 2020 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ധി​രാ​ജ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് മൂ​ന്നി​ന് ച​ട്ട​ന്പി​സ്വാ​മി സ്മാ​ര​ക ശി​ലാ​ഫ​ല​ക ര​ഥ​ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്നു.
മൂ​ന്നി​ന് വാ​ഴൂ​ർ തീ​ർ​ഥ​പാ​ദ ആ​ശ്ര​മ​ത്തി​ൽ നി​ന്ന് മ​ഠാ​ധി​പ​തി ബ്ര​ഹ്മ​ശ്രീ സ്വാ​മി പ്ര​ജ്ഞാ​നാ​ന​ന്ദ തീ​ർ​ഥ​പാ​ദ​രു​ടെ നാ​യ​ക​ത്വ​ത്തി​ൽ ര​ഥ​ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ച്, കോ​ട്ട​യം, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ല​ക​ളി​ലൂ​ടെ ശി​വ​ഗി​രി മ​ഠം, ക​ഴ​ക്കൂ​ട്ടം, പാ​റ​ശാ​ല, ക​ണ്ണ​മ്മൂ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി കി​ഴ​ക്കേ​കോ​ട്ട തീ​ർ​ഥ​പാ​ദ മ​ണ്ഡ​പ​ത്തി​ൽ മാ​ർ​ച്ച് പ​ത്തി​ന് സ​മാ​പി​ക്കും. തീ​ർ​ഥ​പാ​ദ മ​ണ്ഡ​പ​ത്തോ​ടു ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന സ്മാ​ര​ക​ത്തി​ന് അ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശി​ലാ​ഫ​ല​കം സ്ഥാ​പി​ക്കും.
ച​ട​ങ്ങി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, എ.​കെ. ബാ​ല​ൻ, മി​സോ​റാം മു​ൻ ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ഡോ. ​ശ​ശി ത​രൂ​ർ എം​പി, മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ, ഒ. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ, വി​ദ്യാ​ധി​രാ​ജ സ​ഭാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. 15 കോ​ടി​യി​ല​ധി​കം രൂ​പ മു​ത​ൽ​മു​ട​ക്കി ത​ന​താ​യ കേ​ര​ള വാ​സ്തു ശി​ൽ​പ ശൈ​ലി​യി​ൽ സ്മാ​ര​കം നി​ർ​മി​ക്കു​ന്ന​തെ​ന്ന് സ​ഭാ പ്ര​സി​ഡ​ന്‍റ് കെ.​രാ​മ​ൻ​പി​ള്ള പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ര​ക്ഷാ​ധി​കാ​രി അ​ഭ​യാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ, സെ​ക്ര​ട്ട​റി ഡോ.​ആ​ർ.​അ​ജ​യ്കു​മാ​ർ, ര​ഥ​യാ​ത്ര ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി.​ജി.​പ​ത്മ​നാ​ഭ​ൻ നാ​യ​ർ, ക​ണ്‍​വീ​ന​ർ അ​യ​ർ​കു​ന്നം രാ​മ​ൻ​നാ​യ​ർ, ശ്രീ​വ​ത്സ​ൻ ന​ന്പൂ​തി​രി തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.