വ​ട്ടി​യൂ​ര്‍​ക്കാ​വ് ജം​ഗ്ഷ​ന്‍ വി​ക​സ​നം; അ​ലൈന്‍​മെ​ന്‍റ് ഫീ​ല്‍​ഡി​ല്‍ മാ​ര്‍​ക്കിംഗ് തു​ട​ങ്ങി
Wednesday, February 19, 2020 11:55 PM IST
പേ​രൂ​ര്‍​ക്ക​ട: വ​ട്ടി​യൂ​ര്‍​ക്കാ​വ് ജം​ഗ്ഷ​ന്‍ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള റോ​ഡ് അ​ലൈന്‍​മെ​ന്‍റ് ഫീ​ല്‍​ഡി​ല്‍ മാ​ര്‍​ക്ക് ചെ​യ്യു​ന്ന പ്ര​വൃ​ത്തി നെ​ട്ട​യം മ​ണ്ണ​റ​ക്കോ​ണ​ത്ത് നി​ന്ന് ആ​രം​ഭി​ച്ചു. വി.​കെ. പ്ര​ശാ​ന്ത് എം​എ​ല്‍​എ നേ​തൃ​ത്വം ന​ല്‍​കി. സി​പി​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എം. ​വേ​ല​പ്പ​ന്‍, പി​ഡ​ബ്ലു​ഡി അ​സി. എ​ന്‍​ജി​നി​യ​ര്‍ ജി​ജോ വി. ​മ​നോ​ഹ​ര്‍ എ​ന്നി​വ​രും എം​എ​ല്‍​എ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. പി​ഡ​ബ്യു​ഡി റോ​ഡ്സ് വി​ഭാ​ഗ​മാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
മ​ണ്ണ​റ​ക്കോ​ണം-​വ​ഴ​യി​ല, മ​ണ്ണ​റ​ക്കോ​ണം-​പേ​രൂ​ര്‍​ക്ക​ട, മ​ണ്ണ​റ​ക്കോ​ണം-​ശാ​സ്ത​മം​ഗ​ലം എ​ന്നീ റോ​ഡു​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ക​സി​പ്പി​ക്കു​ന്ന​ത്. റോ​ഡു​ക​ളു​ടെ സെ​ന്‍റ​ര്‍ ലൈ​യി​നും അ​തി​ര്‍​ത്തി​യും ഫീ​ല്‍​ഡി​ല്‍ മാ​ര്‍​ക്ക് ചെ​യ്യു​ന്ന ജോ​ലി​യാ​ണ് ഇ​പ്പോ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. തു​ട​ര്‍​ന്ന് അ​തി​ര്‍​ത്തി ക​ല്ലു​ക​ള്‍ സ്ഥാ​പി​ക്കും. വ​ട്ടി​യൂ​ര്‍​ക്കാ​വ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള റോ​ഡ് വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം അ​തി​ര്‍​ത്തി ക​ല്ലു​ക​ള്‍ സ്ഥാ​പി​ച്ചു​കൊ​ണ്ട് മാ​ര്‍​ച്ച് നാ​ല്ന് വ​ട്ടി​യൂ​ര്‍​ക്കാ​വ് ജം​ഗ്ഷ​നി​ല്‍ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ നി​ര്‍​വ​ഹി​ക്കും.