‘സു​പോ​ഷ​ൺപ​ദ്ധ​തി’: പോ​ഷ​കാ​ഹാ​ര സാ​ക്ഷ​ര​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി
Wednesday, February 19, 2020 12:22 AM IST
വി​ഴി​ഞ്ഞം: െ പോ​ഷ​ക ശോ​ഷ​ണ​വും വി​ള​ർ​ച്ച​യും ത​ട​യു​ന്ന​തി​നാ​യി​അ​ദാ​നി ഫൗ​ണ്ടേ​ഷ​ൻ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ‘സു​പോ​ഷ​ൺ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പോ​ഷ​കാ​ഹാ​ര സാ​ക്ഷ​ര​ത എ​ന്ന പേ​രി​ൽ ഭ​ക്ഷ​ണ പ്ര​ദ​ർ​ശ​ന​മേ​ള​യും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി.​
സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​നു കീ​ഴി​ലു​ള്ള പോ​ഷ​കാ​ഹാ​ര കാ​ര്യാ​ല​യം, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ്, നീ​റ​മ​ൺ​ക​ര കോ​ള​ജ് ഹോം ​സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന് വെ​ങ്ങാ​നൂ​ർ ഗേ​ൾ​സ് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ദ​ർ​ശ​നമേ​ള ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഐ.​പി. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫൗ​ണ്ടേ​ഷ​ൻ സീ​നി​യ​ർ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ സെ​ബാ​സ്റ്റ്യ​ൻ​ബ്രി​ട്ടോ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വീ​ട്ട​മ്മ​മാ​ർ , വി​ദ്യാ​ർ​ഥി​നി​ക​ൾ, അ​ധ്യാ​പ​ക​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​യ സം​ഗി​നി​മാ​ർ എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് പാ​ച​ക മ​ത്സ​ര​വും പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ച​ത്. വി​ഴി​ഞ്ഞം സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രംമെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വ​ഷി​ത , നീ​റ​മ​ൺ​ക​ര കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ ഗാ​യ​ത്രി , സം​സ്ഥാ​ന പോ​ഷ​കാ​ഹാ​ര കാ​ര്യാ​ല​യ​ത്തി​ലെ ചീ​ഫ് സ​യ​ന്‍റി​ഫി​ക് ഓ​ഫീ​സ​ർ എ​സ്.​താ​ര കു​മാ​രി, ഫൗ​ണ്ടേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് സു​പോ​ഷ​ൺ ഓ​ഫീ​സ​ർ മീ​ര മ​റി​യം​സ്ക​റി​യ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ശ്രീ​ല​താ​ദേ​വി, വെ​ള്ളാ​യ​ണി കാ​ർ​ഷി​ക കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ ഡോ​ക്ട​ർ കൃ​ഷ്ണ​ജ, ജോ​ർ​ജ് സെ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.