ആ​നാ​വൂ​ര്‍ ഗ​വ. എ​ച്ച്എ​സ്എ​സി​ലെ എ​സ്പി​സി യൂ​ണി​റ്റി​ന് ഗി​ന്ന​സ് അം​ഗീ​കാ​രം
Wednesday, February 19, 2020 12:22 AM IST
വെ​ള്ള​റ​ട:​ ആ​നാ​വൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്പി​സി യൂ​ണി​റ്റി​ന് വേ​ള്‍​ഡ് ഗി​ന്ന​സ് അം​ഗീ​കാ​രം.​ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്താ​രാ​ഷ്ട്ര അ​ഹിം​സാ ദി​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​മ്മി ജോ​ര്‍​ജ് ഇ​ന്‍ ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ വ​ച്ചു ന​ട​ത്തി​യ ആ​യി​രം സ​മാ​ധാ​ന അ​മ്പാ​സി​ഡ​ര്‍​മാ​രെ വാ​ര്‍​ത്തെ​ടു​ക്കു​ന്ന കാ​മ്പി​ലെ പ​ങ്കാ​ളി​ത്ത​ത്തി​നാ​ണ് ഗി​ന്ന​സ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് വി​ഭാ​ഗ​ത്തി​ല്‍ ആ​നാ​വൂ​ര്‍ എ​ച്ച്എ​സ്എ​സി​ലെ 25 കേ​ഡ​റ്റു​ക​ളെ സ​മാ​ധാ​ന അ​മ്പാ​സി​ഡ​ര്‍​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.പേ​പ്പ​ര്‍ ക്യാ​രി ബാ​ഗ് നി​ര്‍​മി​ച്ച് വീ​ടു​ക​ള്‍ തോ​റും വി​ത​ര​ണം ചെ​യ്ത് നാ​ട്ടി​ല്‍ പ്ലാ​സ്റ്റി​ക് വി​രു​ദ്ധ പോ​രാ​ട്ടം ന​യി​ച്ചും, വി​ശ​ന്നി​രി​ക്കു​ന്ന​വ​ര്‍​ക്ക് പൊ​തി​ച്ചോ​ര്‍ വി​ത​ര​ണം ചെ​യ്തും, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ സ​ഹ പാ​ഠി​ക​ള്‍​ക്കാ​യി സോ​പ്പ് നി​ര്‍​മാ​ണ വി​ത​ര​ണ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചും ,മ​യ​ക്കു​മ​രു​ന്നി​നും മ​ദ്യ​ത്തി​നു​മെ​തി​രേ മി​ക​ച്ച സോ​ദാ​ഹ​ര​ണ ക്യാ​മ്പു​ക​ള്‍ ന​ട​ത്തി​യും ആ​നാ​വൂ​രി​ലെ കു​ട്ടി​പ്പോ​ലീ​സ് ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചി​ട്ടു​ണ്ട്. മാ​രാ​യ​മു​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ സ​ന​ല്‍​കു​മാ​ര്‍ ,സി​പി​ഓ ആ​ശ എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ക​ര്‍.