നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സു​ര​ക്ഷാ​വേ​ലി ഇ​ടി​ച്ച് ത​ക​ർ​ത്തു
Wednesday, February 19, 2020 12:20 AM IST
വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സു​ര​ക്ഷാ​വേ​ലി ഇ​ടി​ച്ച് ത​ക​ർ​ത്തു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.
കി​ളി​മാ​നൂ​ർ ഭാ​ഗ​ത്തു​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കുവ​രു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് സു​ര​ക്ഷാ​വേ​ലി​യി​ൽ ഇ​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ൽ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ർക്കും പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

സൗ​ജ​ന്യ ദ​ന്ത​പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തി

വെ​ഞ്ഞാ​റ​മൂ​ട്: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ആ​റ്റി​ങ്ങ​ൽ ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പേ​ടി​കു​ളം ഗ​വ.​എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സൗ​ജ​ന്യ ദ​ന്ത​പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തി.
ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​വി​ഷ്ണു നി​ർ​വ​ഹി​ച്ചു. ക്യാ​ന്പി​ന് ഡോ​ക്ട​ർ​മാ​രാ​യ ജി.​എ​സ്.​അ​ഭി​ലാ​ഷ്, ബി​ജു എ. ​നാ​യ​ർ, അ​ബി​ൻ, മീ​ര മു​ര​ളി ,ഷ​മീ​മ ,സ്വാ​തി പ്ര​വീ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗം 29ന്

​തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗം 29ന് ​രാ​വി​ലെ 10.30ന് ​ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.