യാ​ത്രാ​മ​ധ്യേ ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Tuesday, February 18, 2020 12:33 AM IST
വെ​ഞ്ഞാ​റ​മൂ​ട്: അ​യ്യ​പ്പ​ഭ​ക്ത​ൻ വീ​ട്ടി​ലേ​യ്ക്കു​ള്ള യാ​ത്രാ​മ​ധ്യേ ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.​ക​ല്ല​റ മ​രു​ത​മ​ൻ കു​റ്റി​ക്ക​രി​ക്ക​ക​ത്ത് വീ​ട്ടി​ൽ ച​ന്ദ്ര​ബാ​ബു (52) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം.​ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങ​വെ വെ​ഞ്ഞാ​റ​മൂ​ടി​ന് സ​മീ​പ​ത്തു​വ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും കു​ഴ​ഞ്ഞ് വീ​ഴു​ക​യു​മാ​യി​രു​ന്നു. ബ​സ് ജീ​വ​ന​ക്കാ​ർ വെ​ഞ്ഞാ​റ​മൂ​ട് ഡി​പ്പോ​യി​ൽ നി​ർ​ത്തി​യ ശേ​ഷം നൂ​റ്റി എ​ട്ട് ആം​ബു​ല​ൻ​സി​ൽ ഇ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്ക​വെ വൈ​കു​ന്നേ​രം 5.30 ഓ​ടെ മ​ര​ണ മ​ട​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ശൈ​ല​ജ. മ​ക്ക​ൾ: ശ​ര​ത് ബാ​ബു, ശ​ര​ണ്യ ബാ​ബു. മ​രു​മ​ക​ൻ: സ​ജീ​ഷ്.