വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്ലാ​ബു​ക​ൾ നീ​ക്കം​ ചെ​യ്ത​തി​ൽ സം​ഘ​ർ​ഷം
Monday, February 17, 2020 12:53 AM IST
നെ​ടു​മ​ങ്ങാ​ട് : കി​ള്ളി​യാ​ർ മി​ഷ​ൻ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ന​വൂ​രി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്നി​ലെ സ്ലാ​ബു​ക​ൾ നീ​ക്കം ചെ​യ്ത​തു സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി.
കി​ള്ളി​യാ​റി​ലേ​ക്കൊ​ഴു​കു​ന്ന കൈ​ത്തോ​ടു​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ന​വൂ​ർ ജം​ഗ്ഷ​നി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്നി​ലെ പി​ഡ​ബ്ലി​യു​ഡി നി​ർ​മി​ച്ച സ്ലാ​ബു​ക​ൾ ഒ​ഴി​കെ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ നി​ർ​മി​ച്ച എ​ല്ലാ സ്ലാ​ബു​ക​ളും നീ​ക്കം ചെ​യ്ത​ത്.
ക​ട​ക​ളി​ൽ നി​ന്നും വീ​ടു​ക​ളി​ൽ നി​ന്നും മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന​ത് ത​ട​യാ​നാ​ണ് സ്ലാ​ബു​ക​ൾ നീ​ക്കം ചെ​യ്ത​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.ശ​നി​യാ​ഴ്ച​യാ​ണ് സ്ലാ​ബു​ക​ൾ നീ​ക്കി തു​ട​ങ്ങി​യ​ത് എ​ന്നാ​ൽ ഇ​ന്ന​ലെ വ്യാ​പാ​രി​ക​ൾ സം​ഘ​ടി​ച്ചെ​ത്തി ത​ട​യു​ക​യാ​യി​രു​ന്നു .ക​ഴി​ഞ്ഞ ദി​വ​സം ക​ള​ക്ട​ർ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ കി​ള്ളി​യാ​റി​ന്‍റെ കൈ​തോ​ടു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം ഉ​ണ്ടാ​യി​രു​ന്നെ​ന്നും അ​തി​നാ​ലാ​ണ് സ്ലാ​ബു​ക​ൾ നീ​ക്കം ചെ​യ്ത​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കി​ഷോ​ർ പ​റ​ഞ്ഞു എ​ന്നാ​ൽ ഒ​രു സം​ഘം ഗു​ണ്ട​ക​ൾ ജെ​സി​ബി​യു​മാ​യെ​ത്തി സ്ലാ​ബു​ക​ൾ ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു .